കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 98 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു. സന്പര്‍ക്കം വഴി 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. നാലു പേരുടെ ഉറവിടം വ്യക്തമല്ല.
കോര്പ്പറേഷന് പരിധിയില്‍ ആറു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്പ്പറേഷന് പരിധിയില്‍ സന്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ട്പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പുറമേരിയില്‍ 11 പേര്‍ക്കും ഫറോക്കില്‍ എട്ടുപേര്‍ക്കും ചെറുവണ്ണൂരില്‍ (പേരാന്പ്ര) ഒന്‍പത് പേര്‍ക്കും ചോറോട് ഏഴ് പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1228 ആയി.
കോഴിക്കോട് എഫ്എല്‍ടിസി, മെഡിക്കല്‍ കോളേജ്, എന്‍ഐടി എഫ്എല്‍ടിസികളില്‍ ചികിത്സയിലായിരുന്ന 12 പേര് രോഗമുക്തി നേടി. കൊടുവള്ളിയില്‍ എട്ടുപേരും കടലുണ്ടി, രാമനാട്ടുകര, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ഓരോത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
പുതുതായി വന്ന 388 പേര് ഉള്‍പ്പെടെ ജില്ലയില്‍ 14502 പേര് നിരീക്ഷണത്തില്‍. ഇതുവരെ 96466 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 137 പേര് ഉള്‍പ്പെടെ 1067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 137 പേര് ഡിസ്ചാര്‍ജ്ജായി.
4924 സ്രവ സാന്പിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,06,108 സാന്പിളുകള്‍ അയച്ചതില്‍ 1,00,178 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 97520 എണ്ണം നെഗറ്റീവാണ്. പരിശോധനയ്ക്കയച്ച സാന്പിളുകളില്‍ 5930 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. പുതുതായി വന്ന 143 പേര് ഉള്‍പ്പെടെ ആകെ 3247 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 24 പേര് ഗര്‍ഭിണികളാണ്. ഇതുവരെ 28952 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.