കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 76 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പുതിയതായി ലഭിച്ച 1350 കോവിഡ് സാന്പിള്‍ പരിശോധിച്ചതിലാണ് 76 പേര്‍ക്ക് പോസിറ്റീവായത്. ഇതില്‍ 66 പേര്‍ക്കും സന്പര്‍ക്കം മുഖേനയാണു രോഗം ബാധിച്ചത്. പത്തുപേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്തില്‍ 13 പേര്‍ക്കു സന്പര്‍ക്കം മുഖേന രോഗം ബാധിച്ചു. വടവാതൂരില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ ഫാക്ടറിയിലെ ഒന്‍പതു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം മുനിസിപ്പാലിറ്റി 11, വിജയപുരം ഗ്രാമപഞ്ചായത്ത് 9, വൈക്കം മുനിസിപ്പാലിറ്റി, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്ആറു വീതം എന്നിവയാണ് സന്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു കേന്ദ്രങ്ങള്‍. ജില്ലയില്‍ 24 പേര് രോഗമുക്തരായി. നിലവില്‍ 504 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1793 പേര്‍ക്ക് രോഗം ബാധിച്ചു. 1286 പേര് രോഗമുക്തരായി.
വിദേശത്തുനിന്ന് വന്ന 97 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചവരുടെ സന്പര്‍ക്ക പട്ടികയിലുള്ള 45 പേരും ഉള്‍പ്പെടെ 254 പേര്‍ക്ക് പുതിയതായി ക്വാറന്ൈറന് നിര്‍ദേശിച്ചു. 844 പേര് ക്വാറന്ൈറന് പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 9515 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.