കൊച്ചി: എറണാകുളം ജില്ലയില്‍ 133 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 128 പേര്‍ക്കും രോഗം പിടിപെട്ടത് സന്പര്‍ക്കത്തിലൂടെയാണ്. അഞ്ചു പേര് വിദേശം, മറ്റു സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നതാണ്. 70 പേര് രോഗ മുക്തി നേടി.
ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, ആയവന, ചെല്ലാനം, പാലാരിവട്ടം, വെങ്ങോല മേഖലകളിലാണ് ഏറ്റവും അധികം രോഗം സ്ഥിരീകരിച്ചത്. ഫോര്‍ട്ട്കൊച്ചിയില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മട്ടാഞ്ചേരിയില്‍ 10 പേര്‍ക്കും, ചെല്ലാനത്ത് 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വെങ്ങോലയിലും 11 പേര്‍ക്ക് സന്പര്ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു. ആയവനയില്‍ എട്ടു പേര്‍ക്കും, പാലാരിവട്ടത്ത് ആറുപേര്‍ക്കും, എറണാകുളം, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ നാലു പേര്‍ക്കു വീതവും ആലുവ, ഉദയംപേരുര്‍, കോട്ടപ്പടി, കോതമംഗലം, വാഴക്കുളം എന്നിവിടങ്ങളില്‍ മൂന്നു പേര്‍ക്കു വീതവും പൈങ്ങോട്ടൂര്‍, ഒക്കല്‍, ചൂര്‍ണ്ണിക്കര, ചേരാനെല്ലൂര്‍, കുന്പളം മേഖലകളില്‍ രണ്ടു പേര്‍ക്കു വീതവും എറണാകുളത്തെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രണ്ട് മാലിദ്വീപ് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
70 പേര് രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 35 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 33 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു. 844 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11549 ആണ്. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് 1277 പേരാണ് ചികില്‍യില്‍ കഴിയുന്നത്.