കൊച്ചി: എറണാകുളം ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 47 പേര് രോഗമുക്തി നേടി. എറണാകുളം ജില്ലക്കാരായ 21 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള 24 പേരും മറ്റ് ജില്ലകളില്‍ നിന്നുള്ള 2 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
851 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 682 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 11099 ആണ്. ഇതില്‍ 9267 പേര് വീടുകളിലും, 127 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1705 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.