പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ നാലു പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും, രണ്ടു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരും, ഒരാള്‍ സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്.
വിദേശം
1) ഷാര്‍ജയില്‍ നിന്നും എത്തിയ നിരണം സ്വദേശി (39)
മറ്റു സംസ്ഥാനങ്ങള്‍
2) ലഡാക്കില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (34)
3) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ പരുമല സ്വദേശി (40)
സന്പര്‍ക്കം
4) പെരുന്തുരുത്തി സ്വദേശി (52). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
ജില്ലയില്‍ ഇതുവരെ ആകെ 1804 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 837 പേര് സന്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര് മരണമടഞ്ഞു. 44 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1586 ആണ്. പത്തനംതിട്ട ജില്ലക്കാരായ 216 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 205 പേര് ജില്ലയിലും, 11 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
സ്വകാര്യ ആശുപത്രികളില്‍ 19 പേര് ഐസൊലേഷനിലുണ്ട്. ജില്ലയില്‍ ആകെ 225 പേര് വിവിധ ആശുപത്രികളില്‍ ഐസോലേഷനിലാണ്. പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 4673 കോണ്ടാക്ടുകള് നിരീക്ഷണത്തിലുണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1307 പേരും, മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തിയ 1497 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിങ്കളാഴ്ച തിരിച്ചെത്തിയ 71 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7477 പേര് നിരീക്ഷണത്തിലാണ്.