കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 66 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വിദേശത്തുനിന്ന് എത്തിയവരില്‍ പോസിറ്റീവ്- രണ്ട്, ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ്- ആറ്, സന്പര്‍ക്കം വഴി പോസിറ്റീവ്- 52, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- ആറ്.
രോഗം സ്ഥിരീകരിച്ചു ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 1108.
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ 5 (മലപ്പുറം 3, എറണാകുളം 1 പാലക്കാട് 1). കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 88.