ചലച്ചിത്ര രംഗത്തേക്ക് ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ അനിഖ സുരേന്ദ്രന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വാഴയില കൊണ്ട് വസ്ത്രം തീര്‍ത്താണ് അനിഖ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവന് തമ്പി പകര്‍ത്തിയ ഈ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയിലെത്തുന്നത്. പിന്നീട് ഭാസ്കര്‍ ദ റാസ്കല്‍, മൈ ഗ്രേറ്റ് ഫാദര്‍, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
ഗൗതം വാസുദേവ് മേനോന്റെ ചിത്രത്തിലും സിരുത്തൈ ശിവയുടെ ചിത്രത്തിലും അജിത്തിന്റെ മകളായി അഭിനയിച്ചും അനിഖ ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.