കോട്ടയം: ജില്ലയില്‍ 139 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 29 പേര് സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.
സമ്ബര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര് ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്നിന്നുള്ളവരാണ്-30 പേര്. ഇതിനു പുറമെ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 15 പേരും ഏറ്റുമാനൂര്‍ സ്വദേശികളാണ്. അതിരമ്ബുഴയില്‍ സമ്ബര്‍ക്കം മുഖേന 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ന് 56 പേര്‍ക്കാണ് രോഗമുക്തി. നിലവില്‍ ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 489 ആണ്. ഇതുവരെ ആകെ 1653 പേര്‍ക്ക് രോഗം ബാധിച്ചു.