ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ (ഐഐഎംസി) പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.iimc.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
സീറ്റുകളുടെ വിവരം;
1)ജേണലിസം (ഇംഗ്ലിഷ്): ന്യൂഡൽഹി (68 സീറ്റ്), ഒഡീഷയിലെ ധെങ്കനാൽ (68), മഹാരാഷ്ട്രയിലെ അമരാവതി (17), മിസോറമിലെ ഐസോൾ (17), ജമ്മു (17), കോട്ടയം (17).
2)ജേണലിസം (ഹിന്ദി): ന്യൂഡൽഹി (68)
3)റേഡിയോ & ടിവി ജേണലിസം: ന്യൂഡൽഹി (51)
4)അഡ്വർടൈസിങ് & പിആർ: ന്യൂഡൽഹി (77)
5)ജേണലിസം (മലയാളം): കോട്ടയം (17)
മലയാളം കോഴ്സിലേക്കു മാത്രം അപേക്ഷ നേരത്തേ ക്ഷണിച്ചിരുന്നു. അവസാന തീയതി ഈ മാസം 14നാണ്. മറ്റെല്ലാ കോഴ്സുകൾക്കും 28 വരെ അപേക്ഷിക്കാം.
ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. എൻആർഐ / എൻആർഐ–സ്പോൺസേഡ് വിഭാഗക്കാർക്ക് ഓരോ പ്രോഗ്രാമിനും 5 സീറ്റുണ്ട്. ജനനം 1995 ഓഗസ്റ്റ് ഒന്നിനു മുൻപാകരുത്. എന്നാല്‍, പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് അഞ്ചും പിന്നാക്കവിഭാഗക്കാർക്കു മൂന്നും വർഷം ഇളവുണ്ട്.
കോവിഡ് കാരണം ഇക്കുറി എൻട്രൻസില്ല. പഠനലക്ഷ്യം വ്യക്തമാക്കുന്ന ലഘുകുറിപ്പ് സമർപ്പിക്കണം. ഓൺലൈൻ ഇന്റർവ്യൂ നടത്തി റാങ്ക് നിർണയിക്കും.