വീറുറ്റ വംശീയ സംഘട്ടത്തിൻ്റെ തീച്ചൂളിയിൽ നിന്ന് ഉയിർകൊണ്ടതാണ് വർത്തമാനകാല റുവാണ്ട. പതിനായിരങ്ങളുടെ ചോരയിലാണ് ബറുണ്ടി – റുവാണ്ടൻ വംശീയ പോരാട്ട ചരിത്രംകുറിക്കപ്പെട്ടിട്ടുള്ളത്. റുവാണ്ടൻ ജനത ഇപ്പോഴും ഭരണകൂട ആക്രമണത്തിൻ്റെ കരിനിഴലിൽ തന്നെയാണ്. ഭരണകൂടത്തിൻ്റെ സൈബർ ആക്രമണങ്ങളുടെ ഇരകളാണ് റുവാണ്ടൻ ജനത.
മാത്സര്യത്തിലേർപ്പെട്ടിരിക്കുന്ന രണ്ട് ആഖ്യാനങ്ങളുടെ അടിസ്ഥാനത്തിലാണ് റുവാണ്ടൻ സംഭവവികാസങ്ങൾ. ആഖ്യാനങ്ങളിൽ ഒരു ഭാഗത്ത് റുവാണ്ട പടിഞ്ഞാറിനെ ആവോളം പരിപോഷിപ്പിക്കുന്ന അരുമ. ആഫ്രിക്കൻ വികസനത്തിന്റെ തിളക്കമാർന്ന ഉദാഹരണം . ഇന്റർനെറ്റ് വികസനം. ഡിജിറ്റൽവൽക്കരണം. വിപുലമായ മൊബൈൽ നെറ്റ്വർക്ക് കവറേജ്. ശ്രദ്ധേയമായ 4 ജി നെറ്റ്വർക്ക് . പ്രാദേശിക സ്മാർട്ട്ഫോൺ നിർമ്മാണം. ഇതിലൂടെ ആഗോള പ്രശംസകൾ റുവാണ്ടയെ തേടിയെത്തിയിട്ടുണ്ടുതാനും.
1990കളുടെ പ്രാരംഭം. വിവര സാങ്കേതിക വിദ്യാവിസ്ഫോ ടനത്തിന് ലോകം വേദി. സൈബർ ലോകം നിർമ്മിക്കപ്പെടും കാലം. ഈ വേളയിൽ പക്ഷേ റുവാണ്ട വംശീയ കലാപത്തിൻ്റെ വേദിയായിരുന്നു. ഈ വേളയിൽ രാഷ്ട്ര നിർമ്മാണത്തിൻ്റെ സാധ്യതകൾക്ക് പകരം പരസ്പരം കൊന്നൊടുക്കലുകൾ. രാജ്യത്ത് അപനിർമ്മാണത്തിൻ്റെ കരിന്തിരി കത്തൽ. വർത്തമാനകാല റുവാണ്ടയാകട്ടെ സൈബർ ലോകത്തിൻ്റെ കാണാവേഗങ്ങളിൽ!
ഭരണ-നിയമ വാഴ്ചകൾക്ക് അകമ്പടിയായി വിവര വിനിമയ സാങ്കേതികവിദ്യ. ഇതിൻ്റെ സാധ്യതകൾ പരമാവധി ഉപയുക്തമാക്കുന്നതിൽ ലോകത്തെ വിസ്മയിപ്പിക്കുകയാണ് വംശീയ സംഘട്ടനാനന്തര റുവാണ്ടൻ ഭരണകൂടം. ലോകത്തെ വിസ്മയിപ്പിക്കുന്ന വിവര സാങ്കേതിക വിദ്യാവികസനം. ലോകത്തെ അതിശയിപ്പിക്കുംവിധം പക്ഷേ പൗരന്മാരെ നിരീക്ഷണവലയത്തിലകപ്പെടുത്തുന്നതിനാണ് വി സ്മയിപ്പിക്കുന്ന വിവര സാങ്കേതിക വിദ്യാവികസനം ഉപയുക്തമാക്കപ്പെടുന്നത്.
വംശീയതയുടെ കരുതിക്കളം
മുൻചൊന്ന ആഖ്യാനങ്ങളിൽ മറുവശത്ത് അധികാര കേന്ദ്രീകരണത്തിലും സമഗ്രാധിപത്യത്തിലുമുള്ള രാഷ്ട്രമാണ് റുവാണ്ട. ടുട്സ്. ഹ്യൂട്ടസ്. രണ്ട് വംശീയതകൾ. 1994 ഏപ്രിൽ – ജൂൺ. റുവാണ്ട വംഗീയ സംഘട്ടത്തിൻ്റെ കുരുതിക്കളം.
റുവാണ്ടൻ വംശീയതയിൽ അയൽക്കാരൻ അയൽവാസിയെ അക്രമിച്ചു. കുടുംബങ്ങൾ പരസ്പരം ചേരി തിരിഞ്ഞു. സ്നേഹം വെറുപ്പിലേക്കും. റുവാണ്ടൻ വംശീ യതയിൽ സുഹൃത്തുക്കൾ ശത്രുക്കളായി. ഒരുകാലത്ത് മനോഹരമായ രാജ്യം വംശീതയുടെ വേലിയേറ്റത്തിൽ നശിപ്പിക്കപ്പെട്ടു.
1994 ഏപ്രിൽ ആറ്. കിഗാലി വിമാനത്താവളത്തിന് മുകളിൽ നിന്ന് വിമാനം വെടിവച്ചിട്ടു. വിമാനത്തിലുണ്ടായിരുന്ന ഹുട്ടസ് വംശജൻ റുവാണ്ടൻ പ്രസിഡന്റ് ജുവനൽ ഹബാരിമാന കൊല്ലപ്പെടുന്നു. ഇതാണ് ടുട്സി വംശഹത്യക്ക് വഴിവച്ചത്.
1994 ഏപ്രിൽ – ജൂൺ. കേവലം 100 ദിനങ്ങളിൽ ഏറ്റവും വലിയ വംശഹത്യ – എട്ടു ദശലക്ഷത്തിലധികം. വംശഹത്യക്ക് ഇരയായവരിൽ ഭൂരിഭാഗവും ടുട്സി വംശീയർ. കൂട്ടക്കൊല നടത്തിയവർ ഹ്യൂട്ടസ്. കാൽലക്ഷം അസ്ഥികൂടങ്ങൾ അടക്കം ചെയ്തിട്ടുള്ള വംശഹത്യാ മ്യൂസിയത്തിൻ്റെ നാടാണ് റുവാണ്ട.
രണ്ട് വംശീയ വിഭാഗങ്ങളും യഥാർത്ഥത്തിൽ സമാനമാണ്. ഒരേ ഭാഷ. ഒരേ രാജ്യത്ത് താമസം. ഒരേ പാരമ്പര്യങ്ങൾ. എന്നിരുന്നാലും ടുട്സിസ് പലപ്പോഴും ഹ്യൂട്ടസിനേക്കാൾ ഉയരവും കനംകുറഞ്ഞവരുമാണ്. ടുട്സിസിന്റെ ഉത്പതി എത്യോപ്യയാണെന്ന് പറയുന്നു.
റുവാണ്ടയിലെ വംശീയ വിദ്വേഷം പുതിയ കാര്യമല്ല. ഭൂരിപക്ഷ ഹൂട്ടസും ന്യൂനപക്ഷടുട്സിസും തമ്മിൽ എല്ലായ്പ്പോഴും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. കൊളോണിയൽ കാലം മുതൽ അവർ തമ്മിലുള്ള ശത്രുത പക്ഷേ ഗണ്യമായി വളർന്നു. ആ ശത്രുത എട്ട് ദശലക്ഷം ജനങ്ങളുടെ കൂട്ടകുരുതിയുടെ ചരിത്രമാണ് റുവാണ്ടക്ക് നൽകിയത് .
1994 ലെ വംശഹത്യയുടെയും ആഭ്യന്തരയുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ രാജ്യം വൻ രാഷ്ട്രീയ പരിവർത്തനത്തിന് വിധേയമായി. ശേഷം സമാധാനവും സുരക്ഷയും വികസനവും ഉറപ്പുനൽകുന്ന ഒരേയൊരു പാർട്ടിയായി സ്വയം നിലകൊള്ളുകയാണ് ഭരണകക്ഷിയായ റുവാണ്ടൻ പാട്രിയോട്ടിക് ഫ്രണ്ട് (ആർപിഎഫ്).
വർത്തമാനകാല റുവാണ്ട
2000 മുതൽ പോൾ കഗാമെയാണ് റുവാണ്ടൻ പ്രസിഡന്റ്. വലിയ തോതിലുള്ള ദേശീയ വികസന നീക്കം. 2020 ഓടെ റുവാണ്ടയെ ഒരു ഇടത്തരം വരുമാനമുള്ള രാജ്യമായി വികസിപ്പിക്കുകയെന്ന താണ് ലക്ഷ്യം. മാനവ വികസന സൂചിക, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ വികസന പാതയിലാണ്.
2004 – 2010 ലെ വളർച്ച പ്രതിവർഷം ശരാശരി എട്ട് ശതമാനം. 2006- 2011 കാലയളവിൽ ദാരിദ്ര്യ നിരക്ക് 57 ൽ നിന്ന് 45 ശതമാനമായി. ആയുർദൈർഘ്യം 2000 ൽ 46.6 ശതമാനം. 2018 ലിത് 64.3 ശതമാനം.
വംശഹത്യയിൽ സംശയിക്കപ്പെടുന്നവരെ വിചാരണ ചെയ്യുന്നതിനായി കോടതികൾ സ്ഥാപിച്ചു. ഒപ്പം അനുരഞ്ജനവും. ഇവയിൽ ഇന്റർനാഷണൽ ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ടയും (ഐസിടിആർ) ഗകാക്കയുൾ പ്പെടുന്നു. പരമ്പരാഗത ഗ്രാമീണ കോടതി സംവിധാനങ്ങൾ വീണ്ടും സജ്ജമാക്കപ്പെട്ടു. രാജ്യത്ത് മാറ്റങ്ങളുടെ പാത തുറക്കപ്പെടുമ്പോഴും ഭരണകൂട വിരുദ്ധ ശബ്ദങ്ങളുയരാൻ അനുവദിക്കപ്പെടുന്നില്ലെന്നത് ഉറപ്പിക്കപ്പെടുകയാണ്.
എതിരാളികൾ നിരീക്ഷണത്തിലാണ്
എതിർപ്പുകളുടെ സ്വരം ഇല്ലാഴ്മ ചെയ്യുന്നതിലുള്ള ന്യായീകരണങ്ങളിലാണ് ആർപിഎഫ് റുവാണ്ടൻ ഭരണകൂടം. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു. വിയോജിപ്പുകൾ അടിച്ചമർത്തുന്നു. ദേശീയ ഐക്യം, സുരക്ഷ, സുരക്ഷ എന്നി വയുടെ പേരിൽ പ്രതിപക്ഷത്തെ ശത്രുപാളയത്തിൽ നിറുത്തുന്നു -പ്രത്യേകിച്ചും ആഭ്യന്തര യുദ്ധാനന്തരം റുവാണ്ട യിൽ നിന്ന് പലായനം ചെയ്ത് പ്രവാസികളാകാൻ തീരുമാനിച്ച പ്രതിപക്ഷത്തെ.
കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമത പ്രസ്ഥാനങ്ങൾ. യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയ പാർട്ടികളിൽ ചേരാൻ റുവാണ്ടയിൽ നിന്ന് പലായനം ചെയ്ത മുൻ സർക്കാർ ഉദ്യോഗസ്ഥർ. പ്രതിപക്ഷമെന്ന നിലയിൽ ഇവരെല്ലാം റുവാണ്ടൻ ഭരണകൂടത്തിൻ്റെ ശത്രുതാ പട്ടികയിലാണ്.
രാജ്യത്തിന്റെ നിർണായക വംശീയ സംഘട്ടന ചരിത്രം കണക്കിലെടുത്ത് സൈബർ നിരീക്ഷണം, ഭീഷണികൾ, അക്രമങ്ങൾ എന്നിവയിലൂടെ പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാൻ നൂതന തന്ത്രം ഭരണകൂടം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖല ( റുവാണ്ട, ബറുണ്ടി, ഡമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) യ്ക്കുള്ളിൽ മാത്രമല്ല ലോകമെമ്പാടും ഈ നൂതന തന്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി തലസ്ഥാനമായ കിഗാലിയും സമീപപ്രദേശങ്ങളും അടച്ച-സർക്യൂട്ട് ടിവി ക്യാമറകളുടെ ശൃംഖല (സിസിടിവി) സ്ഥാപിതമായതോടെ രാജ്യം കടുത്ത നിരീക്ഷണ വലയത്തിലാണ്.
വിമതർക്കും പ്രതിപക്ഷ അംഗങ്ങൾക്കും പിറകെയുണ്ട് കടുത്ത നിരീക്ഷണ സാങ്കേതികവിദ്യ. മൊബൈൽ ചാറ്റ് ആപ്ലിക്കേഷനുകളിൽ നിന്നുള്ള സ്വകാര്യ ആശയവിനിമയങ്ങളുൾപ്പെടെ ഭരണകൂട അനഭിമതർക്കെതിരെ കേസുകളിൽ തെളിവുകളായി പ്രോസിക്യൂഷൻ കോടതി ഹാജരാക്കുന്നുവെന്നതിന് ഉദാഹരണം.
വിമതരുടെയും പ്രതിപക്ഷ അംഗങ്ങളുടെയും പ്രവർത്തനങ്ങൾ ദേശീയ സുരക്ഷ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ്. ഇതിനായവർ സാങ്കേതികവിദ്യയും സ്പൈവെയറുകളും ഉപയോഗിക്കുന്നുവെന്ന തെളിവുകൾ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഡയാന റിവിഗാര 2017 ൽ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ അവരും അമ്മയും സഹോദരിയും അറസ്റ്റ് ചെയ്യപ്പെട്ടു. നികുതി വെട്ടിപ്പ്, സർക്കാരിനെതിരെ പ്രകോപനം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. ഹിയറിംഗിനിടെ റിവിഗാരയുടെയും അമ്മയുടെയും വാട്ട്സ്ആപ്പ് ഓഡിയോ സന്ദേശം കോടതിയിൽ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കി. ഭരണകൂടം അവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് സ്പൈവെയർ ഉപയോഗിച്ച് സന്ദേശങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
പൗരന്മാരുടെ സോഷ്യൽ മീഡിയ ഉപയോഗം സൂക്ഷ്മമായി നിരീക്ഷിക്കുന്ന റുവാണ്ടൻ ഭരണകൂടത്തിന്റെ പ്രവണതയെ ക്കുറിച്ച് കൂടുതൽ വെളിച്ചംവീശുന്ന തായി ഫിനാൻഷ്യൽ ടൈംസ് 2019 ൽ പ്രസിദ്ധികരിച്ച അന്വേഷണ റിപ്പോർട്ട്. ഇതിനായി ഇസ്രായേലി ടെക് കമ്പനി നിർമ്മിച്ച പെഗാസസ് സ്പൈവെയർ ഉപയോഗപ്പെടുത്തിയെന്നായിരുന്നു ഫിനാൻഷ്യൽ ടൈംസിൻ്റെ വെളിപ്പെടുത്തൽ.
പൗരന്മാരുടെ സ്മാർട്ട്ഫോണുകൾ, ഫോൺ കോളുകൾ, കോൺടാക്റ്റുകൾ, പാസ്വേഡുകൾ, വാട്ട്സ്ആപ്പ് അല്ലെങ്കിൽ സ്കൈപ്പ് പോലുള്ള ആപ്ലിക്കേഷനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഡാറ്റ ഇവയെല്ലാം തന്നെ ഭരണകൂടത്തിൻ്റെ കടുത്ത നിരീക്ഷണ വലയത്തിലാണ്. ഡിജിറ്റൽ ഡാറ്റുകൾ ചോർത്തിയെടുക്കുകയും ചെയ്യുന്നു. ഇതിനായി പെഗാസസ് സ്പൈവെയറാണ് റുവാണ്ടൻ ഭരണകൂടം ഉപയോഗിക്കുന്നത്.
റുവാണ്ട റിപ്പബ്ലിക്കിന്റെ ഭരണഘടന സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടുത്തിയിട്ടുണ്ട്. സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയിൽ (ഐസിസിപിആർ) റുവാണ്ട ഒപ്പുവച്ചിട്ടുമുണ്ട്. പക്ഷേ ദേശീയ സുരക്ഷയുടെ മറപിടിച്ച് പൗരന്മാരുടെ ഡിജിറ്റൽ ഡാറ്റാ പരിശോധിക്കുന്നതിനും പിടിച്ചെടുക്കുന്നതിനുമായ് വാറന്റ് പുറപ്പെടുവിക്കാൻ പ്രോസിക്യൂട്ടറെ അധികാരപ്പെടുത്തുന്നുണ്ട്. റുവാണ്ടയിൽ വ്യക്തിഗത ഡാറ്റാ പരിരക്ഷണ നിയമമില്ല. അതുകൊണ്ടുതന്നെ പൗരന്മാരുടെ ഡിജിറ്റൽ ഡാറ്റകൾ തോന്നുംപടി ശേഖരിക്കുന്നതിനുള്ള അധികാരം ഭരണകൂടത്തിൽ നിക്ഷിപ്തമാണ്.
നിരീക്ഷണ സാങ്കേതിക വിദ്യകൾ ഭരണകൂടം ദുരുപയോഗം ചെയ്യുകയാണ്. അത് പൗരന്മാരെ അരക്ഷിതരാക്കുന്നു. ദേശീയ സുരക്ഷയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സാങ്കേതികവിദ്യകളുടെ ഉപയോഗത്തെപ്രതി റുവാണ്ടയ്ക്ക് നിലവിൽ ഉചിതമായ നിയമ ചട്ടക്കൂടില്ല. ഈയവസ്ഥയിലാണ് തങ്ങളുടെ നിലനില്പിനായി റുവാണ്ടൻ ഭരണകൂടം പൗരൻ്റെ ഡിജിറ്റൽ ഡാറ്റയടക്കം നിരന്തരം കവർന്നെടുക്കുന്നത്.
റുവാണ്ടൻ ഭരണകൂടത്തിൻ്റെ കടുത്ത സൈബർ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളുടെ മോചനം വൈകുന്നത് കൊടിയ മനുഷ്യാവകാശ ലംഘനമല്ലാതെ മറ്റൊന്നുമല്ല. അതു കൊണ്ടുതന്നെ ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ ഉപയോഗവും പ്രയോഗവും എങ്ങനെ നിയന്ത്രിക്കാമെന്ന് പരിഗണിക്കണം. ഒരു ജഡ്ജിയിൽ നിന്നോ സ്വതന്ത്ര നിയമ സ്ഥാപനത്തിൽ നിന്നോ ലഭിക്കുന്ന വസ്തുനിഷ്ഠമായ തെളിവുകളെയാണ് വ്യവഹാരങ്ങൾ ആശ്രയിക്കേണ്ടത്. വ്യക്തിഗത ഡിജിറ്റൽ ഡാറ്റ വ്യാപകമായി ശേഖരിക്കുന്നത് സംസ്ഥാനം നിരോധിക്കണം. ഡാറ്റാ ശേഖരണം അനിവാര്യമാകുന്നുവെങ്കിൽ അനുവദിയ്ക്കപ്പെടാം. ഇത്തരം ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും പക്ഷേ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഒരു ഭരണകുടത്തിൻ്റെ നിലനില്പിന് എങ്ങനെ പരമാവധി ഉപയുക്തമാക്കാമെന്നതിൻ്റെ ആഗോള ഉദാഹരണമായി മാറിയിരിക്കുകയാണ് റുവാണ്ടൻ ഭരണകുടം.
അവലംബം: ഗ്ലോബൽ വോയ്സ്സ്.ഓആർജി