ഐപിഎല്‍ സ്പോണ്സര്ഷിപ്പില് നിന്ന് ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതക്കള്‍ വിവോയെ ഒഴിവാക്കിയതിലൂടെ ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നതില്‍ കഴമ്പില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി – എഎന്‍ഐ റിപ്പോര്‍ട്ട്.
വരുമാനത്തിന്റെ ചെറിയൊരംശം മാത്രമാണ് സ്പോണ്‍സര്‍ഷിപ്പ് വേണ്ടെന്നുവച്ചതിലൂടെ നഷ്ടപ്പെടൂ. ആഗസ്ത് ആറിനാണ് ഒരു വര്‍ഷത്തേക്ക് വിവോയെ സ്പോണ്സര്ഷിപ്പില് നിന്നൊഴിവാക്കിയുള്ള തീരുമാനം കൈകൊണ്ടത്. ബിസിസിഐയുടെ അടിത്തറ ശക്തം. ഒരൊറ്റ രാത്രിയില്‍ വലിയ കാര്യങ്ങള്‍ വരുന്നില്ല. വലിയ കാര്യങ്ങള്‍ ഒരൊറ്റ രാത്രിയില്‍ പോകുന്നുമില്ല. നഷ്ടപ്പെടുന്നതിനെ മറികടക്കുന്നത് ദിര്‍ഘകാല തയ്യാറെടുപ്പുകളാണ്. നഷ്ടങ്ങള്‍ വിജയങ്ങളിലേക്കുള്ള വഴിയാണ് തുറക്കുന്നത് – ലേണ്ഫിക്സ് എഡ്യു ആപ്പിന്റെ വെബ്ബ്നാറില് ഗാംഗുലി പറഞ്ഞു.
ലഡാക്കില്‍ ഇന്ത്യയുടെ പട്ടാളക്കാരെ ചൈനീസ് പട്ടാളം കൊല ചെയ്തതിന്റെ പശ്ചാത്തലില്‍ ചൈനീസ് ഉല്പന്ന ബഹിഷ്ക്കരണ ആഹ്വാന ശക്തപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ വിവോയെ ഒഴിവാക്കാന്‍ ഐപിഎല്‍ സംഘാടകര്‍ നിര്‍ബ്ബന്ധിക്കപ്പെടുകയായിരുന്നു. ഐപിഎല്‍ – 2020 സെപ്തംബര്‍ 19 മുതല്‍ നവംമ്പര്‍ 10 വരെ ദുബായില്‍ നടക്കും. 53 ദിവസം.