എറണാകുളം: എറണാകുളം ജില്ലയില്‍ 101 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേരൊഴികെ ബാക്കി എല്ലാവര്ക്കും സന്പര്ക്കത്തിലൂടെയാണു രോഗബാധ. 62 പേര് രോഗമുക്തി നേടി. എറണാകുളം ജില്ലാക്കാരായ 44 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 പേരും മറ്റു ജില്ലകളില്‍ നിന്നുള്ള മൂന്നു പേരും ഇതില്‍ ഉള്‍പ്പെടുന്നു.
503 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1059 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 10539 ആണ്. ഇതില്‍ 8732 പേര് വീടുകളിലും, 136 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1671 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.