തിരുവന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വില കുതിക്കുന്നു. പവന് 41,320 രൂപയായി. ഇതോടെ രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ദ്ധന 1040 രൂപയായി. 5165 രൂപയാണ് ഗ്രമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്.
ഇതോടെ ആറു ദിവസം കൊണ്ട് 1,320 രൂപയുടെ വില വര്‍ദ്ധനയാണ് പവന് വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന് വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലൈ മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ദ്ധനവാണ് ഇതുവരെ ഉണ്ടായത്.
അന്താരാഷ്ട്ര തലത്തില്‍ ഒരു ട്രോയ് ഔണ്‍സിന് 2,039.75 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വര്‍ദ്ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്