കൊല്ലം: കൊല്ലം ജില്ലയില്‍ 30 പേര്‍ക്കുകൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്നു വന്ന 3 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 2 പേര്‍ക്കും സന്പര്‍ക്കം മൂലം 25 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ കൊല്ലം ജില്ലാ ജയില്‍ ഉദ്യോഗസ്ഥനും, പന്മന കോലംമുറി സ്വദേശിയായ നീണ്ടകര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനും സന്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 36 പേര് രോഗമുക്തി നേടി.