പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ 32 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 17 പേര് സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ ആറു പേര് കുന്പഴ ക്ലസ്റ്ററിലുളളവരും, മൂന്നു പേര് അടൂര്‍ ക്ലസ്റ്ററിലുളളവരും, ഒരാള്‍ കോട്ടാങ്ങല്‍ ക്ലസ്റ്ററിലുളള ആളുമാണ്. മൂന്നു പേരുടെ സന്പര്‍ക്ക പഞ്ചാത്തലം വ്യക്തമല്ല.
സന്പര്ക്കപഞ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പുറമറ്റം വാര്‍ഡ് നന്പര്. 12 ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി മാറിയിട്ടുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 1623 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 737 പേര് സന്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര് മരണമടഞ്ഞു. ജില്ലയില്‍ 46 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1188 ആണ്.