കോട്ടയം: ജില്ലയില്‍ 23 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റു രണ്ടു പേര് സംസ്ഥാനത്തിനു പുറത്തുനിന്ന് വന്നവരാണ്.
അതിരമ്പുഴയിൽ 7 പേർക്കും ഏറ്റുമാനൂരിൽ 3 പേർക്കും കുറിച്ചി ഗ്രാമപഞ്ചായത്തില്‍ നാലു പേര്‍ക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പത്തനംതിട്ട തിരുവല്ലയിലെ കോണ്‍വെന്റില്‍നിന്നുള്ള മാടപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിഞ്ഞിരുന്ന കോട്ടയം ജില്ലക്കാരായ 107 പേര് രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു.
നിലവില്‍ 486 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1370 പേര്‍ക്ക് രോഗം ബാധിച്ചു. 881 പേര് രോഗമുക്തരായി. പുതിയതായി 1123 പരിശോധനാ ഫലങ്ങളാണ് വന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 119 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന 81 പേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 199 പേരും ഉള്‍പ്പെടെ 399 പേര് പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 9396 പേരാണ് ക്വാറന്റൈയിനില്‍ കഴിയുന്നത്.