കല്‍പ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് വയനാട് മാനന്തവാടി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്ബതു മുതല്‍ ഈ മാസം 10 വരെ ഒരാഴ്ചത്തേക്കാണ് നിരോധനാജ്ഞയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സിആര്‍പിസി സെക്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. മാനന്തവാടി നഗരസഭയും ആറ് ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന മാനന്തവാടി താലൂക്ക് പരിധിയില്‍ നിരോധനാജ്ഞ ബാധകമാണ്.