ആലപ്പുഴ: ആലപ്പുഴയില്‍ ഇന്ന് 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 85 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. പത്തുപേര്‍ വിദേശത്തുനിന്നും ആറു പേര് മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ജില്ലയില്‍ 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 43 പേര് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായവരാണ്.
3 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 2 പേര് വിദേശത്തുനിന്നും വന്നവരാണ്. ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകരെയും മറ്റൊരാള്‍ ഐടിബിപി ഉദ്യോഗസ്ഥനുമാണ്. ആകെ 773 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 1147 പേര് രോഗമുക്തരായി.