കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 33 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സന്പര്‍ക്കം വഴി 29 പേര്‍ക്കു രോഗം ബാധിച്ചു. വിദേശത്തുനിന്ന് എത്തിയ രണ്ടു പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മെഡിക്കല്‍ കേളേജിലെ നാല് ഡോക്ടര്‍മാര്‍ക്കു കൂടിയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജനറല്‍ മെഡിസിന് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതോടെ ജനറല്‍ മെഡിസിന് വിഭാഗത്തില്‍ കോവിഡ് ബാധിച്ച ഡോക്ടര്‍മാരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ഇതോടെ 694 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 180 പേര് കോഴിക്കോട് മെഡിക്കല്‍ കോളേജിലും 73 പേര് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 108 പേര് കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും ചികിത്സയിലാണ്. 50 പേര് ഫറോക്ക് എഫ്എല്‍ടിസിയിലും 165 പേര് എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 61 പേര് എഡബ്ലിയുഎച്ച് എഫ്എല്‍ടിയിലും 43 പേര് മണിയൂര്‍ എഫ്എല്‍ടിയിലും 7 പേര് വിവിധ സ്വകാര്യ ആശുപത്രികളിലും രണ്ടു പേര് മലപ്പുറത്തും, 3 പേര് കണ്ണൂരിലും, ഒരാള്‍ എറണാകുളത്തും ഒരാള്‍ പാലക്കാടും ചികിത്സയിലാണ്.
ഇതുകൂടാതെ 26 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും രണ്ട് കണ്ണൂര്‍ സ്വദേശിയും മൂന്ന് പാലക്കാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും, രണ്ട് മലപ്പുറം സ്വദേശികള്‍, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, രണ്ട് കണ്ണൂര്‍ സ്വദേശികള്‍ എന്നിവര്‍ കോഴിക്കോട് എഫ്എല്‍ടിസിയിലും, ഒരു മലപ്പുറം സ്വദേശി ഫറോക്ക് എഫ്എല്‍ടിസിയിലും, ഒരു കണ്ണൂര്‍ സ്വദേശി, മൂന്ന് മലപ്പുറം സ്വദേശികളും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.