ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 35 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
കൃഷ്ണപുരം സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍, മാരാരിക്കുളം വടക്ക് സ്വദേശികളായ രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും, 40 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശി, 38 വയസ്സുള്ള അരൂര്‍ സ്വദേശി, മാരാരിക്കുളം വടക്ക് സ്വദേശികളായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും, 52 വയസുള്ള പള്ളിപ്പുറം സ്വദേശി, 29 വയസുള്ള മുട്ടം സ്വദേശിനി, 37 വയസുള്ള മാരാരിക്കുളം വടക്ക് സ്വദേശിനി, 50 വയസുള്ള ചന്തിരൂര്‍ സ്വദേശിനി, 32 വയസുള്ള ചെങ്ങന്നൂര്‍ സ്വദേശിനി, 46 വയസുള്ള പള്ളിപ്പുറം സ്വദേശിനി, 35 വയസുള്ള ആലപ്പുഴ സ്വദേശിനി, 55 വയസുള്ള തഴക്കര സ്വദേശി, 61 വയസുള്ള എരമല്ലൂര്‍ സ്വദേശി, 56 വയസുള്ള പാണാവള്ളി സ്വദേശിനി, 68 വയസുള്ള ചെട്ടികാട് സ്വദേശിനി, 70 വയസുള്ള ചെട്ടികാട് സ്വദേശിനി, 49 വയസുള്ള ചെട്ടികാട് സ്വദേശിനി, നാല് അരൂര്‍ സ്വദേശികള്‍, 53 വയസുള്ള തൈക്കല്‍ സ്വദേശിനി, 57 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 27 വയസുള്ള കടക്കരപ്പള്ളി സ്വദേശി എന്നിവര്‍ക്കാണു സന്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്
അബുദാബിയില്‍ നിന്നും എത്തിയ 27 വയസുള്ള അര്‍ത്തുങ്കല്‍ സ്വദേശി, ദുബായില്‍ നിന്നും എത്തിയ 54 വയസുള്ള ബുധനൂര്‍ സ്വദേശി, അബുദാബിയില്‍ നിന്നും എത്തിയ 52 വയസുള്ള ചെട്ടികുളങ്ങര സ്വദേശി, തൂത്തുക്കുടിയില്‍ നിന്നും എത്തിയ 28 വയസുള്ള മാവേലിക്കര സ്വദേശിനി, നാഗാലാന്‍ഡില്‍ നിന്നുമെത്തിയ 48 വയസുള്ള മണ്ണഞ്ചേരി സ്വദേശി, ജമ്മു കാഷ്മീരില്‍ നിന്നുമെത്തിയ 44 വയസുള്ള മാവേലിക്കര സ്വദേശി എന്നിവരാണ് വിദേശം, ഇതര സംസ്ഥാനം എന്നിവിടങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍. വെള്ളിയാഴ്ച 25 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതില്‍10 പേര് സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. നാലു പേര് ഐടിബിപി ഉദ്യോഗസ്ഥരാണ്. എട്ടു പേര് വിദേശത്തുനിന്നും എത്തിയവരാണ്. മുന്നു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ആകെ 734 പേര് ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 982 പേര് ഇതുവരെ രോഗമുക്തരായി.