മലപ്പുറം: മലപ്പുറം ജില്ലയില്‍ 75 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ 63 പേര്‍ക്കും സന്പര്ക്കത്തിലൂടെയാണു രോഗബാധ.
വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന ഏഴുപേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. വെള്ളിയാഴ്ച ഒന്പതുപേര് ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കുശേഷം ഇതുവരെ 1,333 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയില്‍ 33,447 പേര് നിരീക്ഷണത്തിലുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 834 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 577 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 13 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും നിലന്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ചു പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 31 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 48 പേരും കരിപ്പുര്‍ ഹജ് ഹൗസില്‍ 35 പേരും കാലിക്കറ്റ് സര്‍വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 123 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,237 പേര് വീടുകളിലും 1,340 പേര് കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.
ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍ടിപിസിആര്‍, ആന്റിജന്‍, ആന്റിബോഡി വിഭാഗങ്ങളിലുള്‍പ്പടെ 65,959 പേരുടെ സാന്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 63,929 പേരുടെ ഫലം ലഭ്യമായി. ഇതില്‍ 58,539 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,894 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.