വയനാട്: വയനാട് ജില്ലയില്‍ മൂന്നു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗബാധ. 17 പേര് രോഗമുക്തി നേടി. വാളാട് സ്വദേശികളായ അറുപതുകാരിക്കും അറുപത്തിയാറുകാരനുമാണ് സന്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തിയ വേലിയന്പം സ്വദേശിയാണു രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 500 ആയി. ഇതില്‍ 295 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 204 പേരാണു ചികിത്സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 196 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.
രോഗമുക്തി നേടിയവര്‍ (17):
പടിഞ്ഞാറത്തറ സ്വദേശികള്‍ (56, 27, 29 വയസുകാര്‍), തൃശിലേരി സ്വദേശിനി (40), മുള്ളന്‍കൊല്ലി (51), വെള്ളമുണ്ട (33), തൊണ്ടര്‍നാട് സ്വദേശികള്‍ (24, 29), മേപ്പാടി സ്വദേശികള്‍ (34, 31 ), ചീരാല്‍ (27), പുല്‍പ്പള്ളി (32), കുഞ്ഞോം (21), അന്പലവയല്‍ (28), മാനന്തവാടി (65), പനമരം (30), കല്‍പ്പറ്റ സ്വദേശി (37) എന്നിവരാണ് വ്യാഴാഴ്ച രോഗമുക്തരായത്.
173 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 173 പേരാണ്. 158 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2596 പേര്. വ്യാഴാഴ്ച വന്ന 65 പേര് ഉള്‍പ്പെടെ 285 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് 758 പേരുടെ സാന്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 18792 സാന്പിളുകളില്‍ 17694 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 17027 നെഗറ്റീവും 500 പോസിറ്റീവുമാണ്.