കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം അബ്ദുള്‍ ഹക്കു ടീമിൽ തുടരും. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. സെന്റർ ബാക്ക് താരമാണ് അബ്ദുൾ ഹാക്കു. 2018ല്‍ നോര്‍ത് ഈസ്റ്റ് യുനൈറ്റഡില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്സിലെത്തിയ ഹക്കു കഴിഞ്ഞ സീസണില്‍ ടീമിലെ പ്രധാന താരങ്ങളില്‍ ഒരാളായി.
മലപ്പുറത്തെ വാണിയന്നൂര്‍ സ്വദേശിയായ 25കാരനായ അബ്ദുല്‍ ഹക്കു നെടിയോടത്ത് തിരൂര്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നാണ് തന്റെ ഫുട്ബോള്‍ ജീവിതം ആരംഭിച്ചത്.തുടര്‍ന്ന് ഡി.എസ്.കെ ശിവാജിയന്‍സ് യൂത്ത് ടീമിലും, സീനിയര്‍ ടീമിലും കളിച്ചു. പിന്നീട് ഐ-ലീഗിന്റെ രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദിനായും ബൂട്ടണിഞ്ഞിട്ടുണ്ട്.