കല്‍പ്പറ്റ: വയനാട് ജില്ലയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 15 പേര്‍ക്കു സന്പര്ക്കത്തിലൂടെയാണു രോഗബാധ. രണ്ടു പേര് ഇതര സംസ്ഥാനങ്ങളില്‍നിന്നു വന്നവരാണ്. 49 പേര് രോഗമുക്തി നേടി.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 401 ആയി. ഇതില്‍ 251 പേര് രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 149 പേരാണു ചികിത്സയിലുളളത്. ഇതില്‍ ജില്ലയില്‍ 141 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു. സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍ (15):
സന്പര്‍ക്കത്തിലൂടെ രോഗംബാധിച്ച് ജൂലൈ 25 മുതല്‍ ചികിത്സയിലുള്ള 22 കാരന്റെ സന്പര്‍ക്ക പട്ടികയിലുള്ള പയ്യന്പള്ളി സ്വദേശി (18).
സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് ജൂലൈ 23 മുതല്‍ ചികിത്സയിലുള്ള 52 കാരന്റെ സന്പര്‍ക്ക പട്ടികയിലുള്ള പയ്യന്പള്ളി സ്വദേശി (36).
ബത്തേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരായിരുന്ന അഞ്ച് പേര്- ബീനാച്ചി സ്വദേശികള്‍ (20, 29), പൂളവയല്‍ സ്വദേശി (25), ചെതലയം സ്വദേശി (23), കൊളഗപ്പാറ സ്വദേശി (22).
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ മരണപ്പെട്ട വ്യക്തിയുടെ കൂടെ വന്ന് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ഒരു കുടുംബത്തിലെ അംഗങ്ങളായ എട്ട് വാളാട് സ്വദേശികള്‍- (19, 14 വയസുള്ള സ്ത്രീകളും 29, 60, 35, 16, 33, 24 വയസ്സുള്ള പുരുഷന്മാരും).
പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍ (2):
ജൂലൈ 13-ന് ഡല്‍ഹിയില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷണത്തിലായിരുന്ന പുല്‍പ്പള്ളി സ്വദേശി (22)
ജൂലൈ 23-ന് ബംഗളുരുവില്‍നിന്ന് വന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുറുക്കന്മൂല സ്വദേശി (35).
രോഗമുക്തി നേടിയവര്‍ (49):
എടവക (42), പനമരം (33, 27, 5, 33), പടിഞ്ഞാറത്തറ (26, 30), കാപ്പന്‍കൊല്ലി (10, 42), മേപ്പാടി (19, 57, 50, 21), മുട്ടില്‍ (60, 22, 43), കല്‍പ്പറ്റ (24), മൂടക്കൊല്ലി (53), തരുവണ (26), തൊണ്ടര്‍നാട് (46, 54, 4, 1), മട്ടിലയം (20, 30), കോട്ടത്തറ (30), റിപ്പണ്‍ (40), മൂപ്പൈനാട് (26), ചെന്നലോട് (40, 23, 40), തൃക്കൈപ്പറ്റ (25), നെടുങ്കരണ (24), പാലയാണ (34), പുല്‍പ്പള്ളി (51), കുപ്പാടി (24), ചീരാല്‍ (26), മാനന്തവാടി (46, 49), വെള്ളമുണ്ട (27), അഞ്ചുകുന്ന് (25), പയ്യന്പള്ളി (30), പനമരം (33), പീച്ചങ്കോട് (50), ചുണ്ടേല്‍ (24), മീനങ്ങാടി (32), കാരച്ചാല്‍ (32), ബത്തേരി (33), കണിയാരം (30) സ്വദേശികള്‍.
155 പേര് പുതുതായി നിരീക്ഷണത്തില്‍:
കോവിഡുമായി ബന്ധപ്പെട്ട് പുതുതായി നിരീക്ഷണത്തിലായത് 155 പേരാണ്. 171 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2811 പേര്. തിങ്കളാഴ്ച വന്ന 29 പേര് ഉള്‍പ്പെടെ 150 പേര് ആശുപത്രി നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 46 പേരുടെ സാന്പിളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്കയച്ച 14,399 സാന്പിളുകളില്‍ 13,332 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 12931 നെഗറ്റീവും 401 പോസിറ്റീവുമാണ്.