കൊച്ചി: എറണാകുളം ജില്ലയില്‍ 15 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 13 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധ. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 813 ആണ്. തൃശൂര്‍ ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേര് വീതം നിലവില്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്.
ഇന്ന് 69 പേര് രോഗ മുക്തി നേടി. 623 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1008 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12637 ആണ്. ഇതില്‍ 10400 പേര് വീടുകളിലും, 250 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1987 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
പരിശോധനയുടെ ഭാഗമായി 503 സാന്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. 420 പരിശോധന ഫലങ്ങളാണ് ഇന്നു ലഭിച്ചത്. 506 ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 514 സാന്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.
വിദേശം/ ഇതരസംസ്ഥാനത്തുനിന്ന് എത്തിയവര്‍- 2
1. ഹൈദരാബാദില്‍ നിന്നെത്തിയ മധുര സ്വദേശിയായ നാവികന് (27)
2. മുംബൈയില്‍ നിന്നെത്തിയ ചോറ്റാനിക്കര സ്വദേശിനി (49)
സന്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍- 13
3. നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (25)
4. നിലവില്‍ കളമശ്ശേരിയില്‍ താമസിച്ചു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി (24)
5. നിലവില്‍ ഇടപ്പള്ളിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അസം സ്വദേശി(24)
6. എടത്തല സ്വദേശി (45)
7. എടത്തല സ്വദേശിനി (15)
8. എടത്തല സ്വദേശി (12)
9. എടത്തല സ്വദേശിനി (42)
10. പള്ളുരുത്തി സ്വദേശിനി (55)
11. പള്ളുരുത്തി സ്വദേശിനി (43)
12. പള്ളുരുത്തി സ്വദേശി (37)
13. അങ്കമാലി തുറവൂര്‍ സ്വദേശി (42)
14. ചെല്ലാനം സ്വദേശി (46)
15. കൂടാതെ പാറക്കടവ് സ്വദേശി (75) ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ച് വരുന്നു.