കോട്ടയം: ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കോട്ടയം സ്വദേശിയും (61) പാമ്പാടി താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ എരുമേലി സ്വദേശിനിയും(29) വിദേശത്തുനിന്നെത്തിയ ആറു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ നാലു പേരും ഉള്‍പ്പെടുന്നു. 46 പേര് രോഗമുക്തി നേടി. നിലവില്‍ 396 പേരാണ് ചികിത്സയിലുള്ളത്.