തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രണ്ടു വാര്‍ഡുകള്‍ അടച്ചിട്ടത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്ക. സാധാരണ വാര്‍ഡില്‍ ചികിത്സയിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയത് ആശുപത്രിലെ ചികിത്സാ സംവിധാനങ്ങളെയും ദൈനംദിന പ്രവര്‍ത്തനത്തെയും പ്രതിസന്ധിയിലാക്കി.
മെഡിക്കല്‍ കോളേജ് നിലവില്‍ കൊറോണ ആശുപത്രിയാണെങ്കിലും നേരത്തേയുള്ളതുപോലെ എല്ലാ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സ നടക്കുന്നുണ്ട്. ആശുപത്രി വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരും നേഴ്സുമാരും അടക്കമുള്ള 60 ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. സര്‍ജറി, ഓര്‍ത്തോ വിഭാഗങ്ങളിലെ നാലും അഞ്ചും വാര്‍ഡുകളാണ് താത്കാലികമായി അടച്ചത്. രണ്ടു വാര്‍ഡുകളും ഐസോലേഷന് വാര്ഡുകളാക്കിയിട്ടുണ്ട്.
കൊറോണ ബ്ലോക്ക് മറ്റൊരിടത്താണെങ്കിലും സാധാരണ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് രോഗം ബാധിച്ചതിന്റെ അമ്ബരപ്പിലാണ് രോഗികളോടൊപ്പം ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും. ഡോക്ടര്‍മാര്‍ക്കു പുറമേ രോഗം സ്ഥിരീകരിച്ച വാര്‍ഡുകളിലെ മറ്റു രോഗികളും കൂട്ടിരിപ്പുകാരും ബന്ധുക്കളും ക്വാറന്റൈനിലാണ്. 125ഓളം രോഗികളാണ് രïു വാര്‍ഡുകളിലുമായി ചികിത്സയിലുള്ളത്. എല്ലാവിധ രോഗികളേയും കിടത്തി ചികിത്സിക്കുന്ന വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് രോഗം കണ്ടെത്തിയത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്്. രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വാര്‍ഡുകളില്‍ ഇപ്പോഴുള്ള രോഗികളെയും കൊറോണ പരിശോധനയക്ക് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം.