കോഴിക്കോട്: കോവിഡ് വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിലെ ആറ് സ്ഥലങ്ങൾ കൂടി കണ്ടെയ്ൻമെൻറ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളായി. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ 6-പള്ളിത്താഴെ വാർഡ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14-മടപ്പള്ളി കോളേജ്, 15-കണ്ണുവയൽ എന്നീ വാർഡുകളും കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡ് 5-പുളിയഞ്ചേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 56-ചക്കുംകടവുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടെയ്ൻമെൻറ് സോണുകൾ.