ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങി കേന്ദ്രം. പകുതിയോളം പൊതുമേഖലാ ബാങ്കുകളെയാണ് സ്വകാര്യവത്കരിക്കുന്നതെന്നാണ് സൂചന.
ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തുടങ്ങിയ പ്രധാന ബാങ്കുകളുടെ ഭൂരിപക്ഷം ഓഹരികളും വിറ്റഴിച്ചേക്കും. നിലവില്‍ 12 പൊതുമേഖലാ ബാങ്കുകളാണ് ഉള്ളത്. ഇത് ആഞ്ചായി ചുരുക്കിയേക്കും. എന്നാല്‍ ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ ധനമന്ത്രാലയം ഇതുവരെ തയ്യാറായിട്ടില്ല.
കൊറോണയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പ്രധാന മേഖലകളില്‍ ഒഴികെ എല്ലാ രംഗങ്ങളിലും സ്വകാര്യവത്കരണത്തിന് തയ്യാറെടുക്കുകയാണ് സര്‍ക്കാര്‍. അതേസമയം ഇനി കൂടുതല്‍ ബാങ്ക് ലയനം ഉണ്ടായേക്കില്ല എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം 10 പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലെണ്ണമാക്കി മാറ്റിയിരുന്നു. പൊതുമേഖലാ ബാങ്കുകളില്‍ ഇനി ലയനത്തിന് സാധ്യത ഇല്ലാത്തതിനാല്‍ ഇവയുടെ എണ്ണം കുറയ്ക്കാന്‍ ഓഹരി വിറ്റഴിയ്ക്കല്‍ തന്നെയാണ് ഫലപ്രദമായ മാര്‍ഗം