ഷവോമി റെഡ്മി നോട്ട് 9 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ്, റെഡ്മി നോട്ട് 9 എസ് സ്മാർട്ട്ഫോണുകൾ എന്നിവയ്ക്ക് പുറമേ ഏപ്രിലിലാണ് ഈ സ്മാർട്ഫോൺ ആഗോള വിപണിയിലെത്തിയത്. ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി 85 ചിപ്സെറ്റുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട് 9.
റെഡ്മി നോട്ട് 9 ന്റെ ഇന്ത്യ വേരിയന്റിന് ആഗോള വേരിയന്റിന് സമാനമായ ധാരാളം സവിശേഷതകൾ ഉണ്ട്. റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമായി ചിത്രങ്ങൾ പകർത്താനും വീഡിയോകൾക്കുമായി ഈ സ്മാർട്ഫോണിൻറെ പുറകിലായി ഒരു ക്വാഡ്-റിയർ ക്യാമറ സജ്ജീകരണമുണ്ട്. കൂടാതെ, റെഡ്മി നോട്ട് 9, പി 2 ഐ നാനോ കോട്ടിംഗിനൊപ്പം ഓറ ബാലൻസ് ഡിസൈനും അവതരിപ്പിക്കുന്നു. ഇത് വർഷങ്ങളായി ഷവോമിയുടെ സ്മാർട്ട്ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൂന്ന് വേരിയന്റുകളിൽ ഷവോമി റെഡ്മി നോട്ട് 9 ലഭ്യമാണ്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും 11,999 രൂപയും 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയുമാണ് വില വരുന്നത്.