ലണ്ടൻ: ചൈനീസ് ആപ്പെന്ന പേരിൽ ഇന്ത്യയിൽ വിലക്ക് വന്നതിന് പിന്നാലെ ആസ്ഥാനം മാറ്റാനൊരുങ്ങി ടിക്ടോക്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിക് ടോക്ക് ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ചയിലാണെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ആസ്ഥാനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും അന്തിമ തീരുമാനമായില്ലെന്നും ബന്ധപ്പെട്ടവർ പറയുന്നു. മറ്റു സ്ഥലങ്ങളും പരിഗണിക്കുന്നതായാണ് സൂചന.
ചൈനീസ് ബന്ധം ആഗോള വിപണികളില്‍ ടിക് ടോക്കിന് പ്രതിക്കൂലമായി ബാധിച്ചിരുന്നു. രാജ്യ സുരക്ഷ ആരോപണങ്ങളും ടിക്ക് ടോക്കിനു നിരന്തരം നേരിടേണ്ടിവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്നും അകലം പാലിക്കാന്‍ ഒരുങ്ങന്നത്.
ആസ്ഥാന കാര്യാലയം സ്ഥാപിക്കന്‍ ടിക് ടോക്ക് പരിഗണിക്കുന്ന രാജ്യങ്ങളിലൊന്നാണ് ബ്രിട്ടന്. അമേരിക്കയും പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അമേരിക്കയിലും ടിക് ടോക്ക് നിരോധനത്തിന്റെ വക്കിലാണ്.
ചൈനീസ് എഞ്ചിനീയര്‍മാരെ ടിക് ടോക്കില്‍ നിന്നും പരമാവധി അകറ്റി നിര്‍ത്താനാണ് കമ്പനിയുടെ ശ്രമം. നേരത്തേ വാൾട്ട് ഡിസ്നിയിൽ നിന്നെത്തിയ കെവിൻ മേയർ സി.ഇ.ഒ ആയി ചുമതലയേറ്റതിന് പിന്നാലെ ബൈറ്റ്ഡാൻസ് അധികാരകേന്ദ്രം മാറ്റുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ടിക്ടോകിെൻറ ഉടമസ്ഥ സ്ഥാപനമാണ് ബൈറ്റ്ഡാൻസ്. കാലിഫോർണിയ മൗണ്ടൻ വ്യൂവിലെ ടിക്ടോകിെൻറ ഗവേഷണ വികസന എൻജിനീയറിങ് പ്രവർത്തനങ്ങൾ വിപുലമാക്കുകയും ചെയ്തിരുന്നു. എന്നാൽ യു.എസിന്റെ ടിക്ടോക്, ചൈനീസ് വിരോധം പ്രവർത്തനങ്ങൾ ഇവിടെ കേന്ദ്രീകരിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കും.
ടിക്ടോക് വ്യക്തികളുടെ വിവരങ്ങൾ ചോർത്തുകയും ചൈനക്ക് കൈമാറുകയും ചെയ്യുന്നുവെന്ന് ട്രംപ് ഭരണകൂടം നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന് ലണ്ടൻ തന്നെ ആസ്ഥാനമായി തെരഞ്ഞെടുക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായി ലണ്ടനിലെയും ചൈനക്ക് പുറത്തുള്ള മറ്റ് പ്രധാന ടിക്ടോക് ആസ്ഥാനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതടക്കം നടപടികൾ സ്വീകരിച്ചിരുന്നു. അതേസമയം ടിക്ടോക് ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുന്നതുമായി യു.കെ സർക്കാരുമായി നടത്തുന്ന ചർച്ച അവസാനിപ്പിച്ചതായി സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്തു.