സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് സദാചാര വാദികളുടെ ആക്രമണം. ഇത്തരക്കാരെ വിമര്‍ശിച്ച് നടി അനുമോള്‍ രംഗത്ത് വന്നിരിക്കുകയാണ്. ‘ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോട് തുറിച്ച് നോക്കരുതെന്ന് പറയൂ’ എന്ന തലക്കെട്ടോടെ താരം പങ്കുവെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
കഴിഞ്ഞ ദിവസം താരത്തിന്റെ ചിത്രത്തിനു താഴെ മോശം കമന്റിട്ടയാള്‍ക്ക് അനുമോള്‍ ചുട്ട മറുപടി നല്‍കിയിരുന്നു. ‘ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം’ എന്ന് കമന്റിട്ടയാള്‍ക്ക് അനുമോള്‍ കൊടുത്ത മറുപടി, ‘മനസിലായില്ല. സ്വന്തം വീട്ടില്‍ ഉള്ളവരോട് പറയു എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്’ എന്നായിരുന്നു.