പത്തനംതിട്ട: ജില്ലയിൽ ഇന്ന് 28 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 4 വയസുകാരൻ ഉൾപ്പെടെ പന്ത്രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കൂടാതെ രോഗം സ്ഥിരീകരിച്ച 2 പേരുടെ ഉറവിടം അവ്യക്തമാണ്.
ഇവർക്ക് പുറമെ വിദേശത്ത് നിന്നെത്തിയ 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 18 പേരാണ് ഇന്ന് ജില്ലയിൽ രോഗ മുക്തി നേടിയത്.