ആലപ്പുഴ: ജില്ലയിൽ 57 പേർക്ക് രോഗം സ്ഥിരീകരിച്ചു. 10 പേർ വിദേശത്തുനിന്നും മൂന്നുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 40 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഒരാൾ നൂറനാട് ഐടിബിപി ക്യാംപിലെ ഉദ്യോഗസ്ഥനാണ്. ആകെ 601 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.
1. ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 20 വയസ്സുള്ള ചേർത്തല സ്വദേശിനി.
2. ദുബായിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 34 വയസ്സുള്ള മാവേലിക്കര സ്വദേശി
3. അബുദാബിയിൽ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്ന 37 വയസ്സുള്ള ചേർത്തല സ്വദേശി.
4. കുവൈറ്റിൽ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 36 വയസ്സുള്ള നൂറനാട് സ്വദേശി.
5. എത്യോപ്യയിൽ നിന്നും ജൂൺ 26ന് എത്തി നിരീക്ഷണത്തിലായിരുന്ന കടക്കരപ്പള്ളി സ്വദേശിയായ ആൺകുട്ടി.
6. ഷാർജയിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന 30 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി.
7. സൗദിയിൽ നിന്ന് എത്തി നിരീക്ഷണത്തിലായിരുന്ന 59 വയസ്സുള്ള മുഹമ്മ സ്വദേശി.
8. ഡൽഹിയിൽ നിന്നും ജൂലൈ 15ന് എത്തി നിരീക്ഷണത്തിലായിരുന്ന 54 വയസ്സുള്ള ബുധനൂർ സ്വദേശിനി
9. മുംബൈയിൽനിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള ഹരിപ്പാട് സ്വദേശിനി.
10. ഷാർജയിൽ നിന്നും ജൂൺ 28 ന് എത്തി നിരീക്ഷണത്തിലായിരുന്ന 27 വയസ്സുള്ള കായംകുളം സ്വദേശി.
11. സൗദിയിൽ നിന്നും ജൂൺ 29 എത്തി നിരീക്ഷണത്തിലായിരുന്ന 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
12. സൗദിയിൽ നിന്നും ജൂലൈ ഒന്നിന് എത്തി നിരീക്ഷണത്തിലായിരുന്നു 26 വയസ്സുള്ള മാവേലിക്കര സ്വദേശിനി.
13. തൂത്തുക്കുടിയിൽ നിന്നും എത്തി നിരീക്ഷണത്തിലായിരുന്ന 40 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി.
14-36 രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള എഴുപുന്ന യിലെ സീഫുഡ് ഫാക്ടറിയിലെ ജീവനക്കാരന്റ സമ്പർക്ക പട്ടികയിലുള്ള 15 എഴുപുന്ന സ്വദേശികൾ, രണ്ടു ചേർത്തല സ്വദേശികൾ, കടക്കരപ്പള്ളി, പാണാവള്ളി, ചന്തിരൂർ, വയലാർ, കോടംതുരുത്ത് , പട്ടണക്കാട് സ്വദേശികൾ.
37-49. ചെല്ലാനം ഹാർബർ വുമായി ബന്ധപ്പെട്ടു രോഗം സ്ഥിരീകരിച്ച അവരുടെ സമ്പർക്ക പട്ടികയിലുള്ള 7 കുത്തിയതോട് സ്വദേശികൾ , 4 തുറവൂർ സ്വദേശികൾ , രണ്ട് അമ്പലപ്പുഴ സ്വദേശികൾ.
50&51. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പള്ളിത്തോട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള2 പള്ളിത്തോട് സ്വദേശികൾ.
52. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള പെരുമ്പളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള അമ്പത്തി മൂന്ന് വയസ്സുള്ള പെരുമ്പളം സ്വദേശി.
53. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ളതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനി .
54. 55, 56.കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച ഫോർട്ടുകൊച്ചിയിൽ മത്സ്യബന്ധനവും ആയി ബന്ധപ്പെട്ടു ജോലിചെയ്യുന്ന 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനിയായ ഗർഭിണി, 19 വയസ്സുള്ള അന്ധകാരനഴി സ്വദേശിനി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല
57. നൂറനാട് ഐടിബിപി ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥൻ.