ബോളിവുഡ് താരങ്ങളുടെ കോവിഡ് ബാധ ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ഗായിക കനിക കപൂറിനും ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ആരാധ്യ ബച്ചനും ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ തന്നെയാണ് ടെസ്റ്റ് പോസിറ്റീവായ വിവരം ജനങ്ങളോട് പങ്കുവെച്ചത്. ബച്ചനും കുടുംബവും ചികിത്സയിലാണിപ്പോള്‍. ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് വരുന്ന അധികം വാര്‍ത്തകളും കോവിഡിനെ ചുറ്റിപ്പറ്റിയാണ്.
നടി രേഖയുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്കും മറ്റ് രണ്ട് ജോലിക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് രേഖയുടെ ബംഗ്ലാവുകള്‍ സീല്‍ ചെയ്യുകയും ചെയ്തിരുന്നു. നടിയോട് ക്വാറന്റൈനില്‍ പോകാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് താരം വിസമ്മതിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താന്‍ കോവിഡ് രോഗ ബാധയുള്ള ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ടെസ്റ്റ് നടത്തേണ്ട അവശ്യമില്ലെന്നുമാണ് നടി പറയുന്നത്. കൂടാതെ താനും സ്റ്റാഫും സ്വയം ടെസ്റ്റ് നടത്തി മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് റിസള്‍ട്ട് അയച്ച തരുമെന്നും നടി അറിയിച്ചിട്ടുണ്ട്. ഫിലിം ഫെയറാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നടിയുടെ ബാന്ദ്രയിലുള്ള വാസതി സീല്‍ ചെയ്തിരിക്കുകയാണ്. താരത്തിന്റെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്നാണ് വസതി ബി.എം.സി സീല്‍ ചെയ്തത്. നടിയുടെ വസതിയിലെ മറ്റ് ചില ജോലിക്കാര്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുമുണ്ട്.