വയനാട്: ജില്ലയില്‍ ചൊവ്വാഴ്ച്ച 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവുടെ എണ്ണം 197 ആയി. ബംഗളൂരുവില്‍ നിന്നെത്തിയ എട്ട് പേരും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഹൈദരബാദില്‍ നിന്നുള്ള ദമ്ബതികള്‍ക്കും കര്‍ണാടകയില്‍ നിന്നുളള ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
97 പേരാണ് നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂര്‍, എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് ചികില്‍സയിലുളളത്. ജില്ലയില്‍ ഇതുവരെ 99 പേര് രോഗമുക്തി നേടി.