ന്യൂഡല്‍ഹി: ബോളിവുഡ് നടി രേഖ ക്വാറന്റീനില്‍. രേഖയുടെ വീട്ടിലെ സുരക്ഷാ ജീവനക്കാര്‍ക്കും രണ്ട് പാചകക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് താരം നിരീക്ഷണത്തില്‍ പോയത്.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ താരത്തിന്‍െ്റ മുംബൈ ബാന്ദ്രയിലെ വീട് ബി.എം.സി അധികൃതര്‍ സീല്‍ ചെയ്തിരുന്നു. വീട് കണ്ടെയ്ന്‍മെന്‍്റ് സോണായി പ്രഖ്യാപിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.
അതേസമയം ബോളിവുഡ് താരം അമിതാബ് ബച്ചനും മകന് അഭിഷേക് ബച്ചനും ഐശ്വര്യാ റായി, മകള്‍ ആരാധ്യ എന്നിവര്‍ക്കും ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും അമിതാബ് ബച്ചനും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഐശ്വര്യയും ആരാധയും വീട്ടില്‍ തന്നെ ക്വാറന്റീനിലാണ്.