വയനാട്: ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ജൂണ്‍ 23ന് കര്‍ണാടകയില്‍ നിന്ന് വന്ന അപപ്പാറ സ്വദേശി, ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബംഗളൂരുവില്‍ നിന്ന് വന്ന പനമരം സ്വദേശികളായ മൂന്ന് പേര് (48, 24, ഒരു വയസുള്ള കുട്ടി), ജൂണ്‍ 27ന് ഖത്തറില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി( 25), ജൂണ്‍ 17 ന് ദുബായില്‍ നിന്ന് വന്ന മുപ്പൈനാട് സ്വദേശി (24), ജൂലൈ രണ്ടിന് ഹൈദരാബാദില്‍ നിന്നെത്തിയ മുള്ളന്‍കൊല്ലി സ്വദേശി 34 കാരനും സുഹൃത്തും, അന്നുതന്നെ ഹൈദരാബാദില്‍ നിന്നെത്തിയ ചീരാല്‍ സ്വദേശി (36), ജൂണ്‍ 29ന് പശ്ചിമബംഗാളില്‍ നിന്നെത്തിയ ബംഗാള്‍ സ്വദേശി (24), ബംഗളൂരുവില്‍ നിന്ന് എത്തിയ നല്ലൂര്‍നാട് സ്വദേശി (28), ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ മുട്ടില്‍ സ്വദേശി (37), ജൂലൈ ഏഴിന് കര്‍ണാടകയില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ മീനങ്ങാടി സ്വദേശി (42), ബംഗളൂരുവില്‍ നിന്ന് വന്ന് പടിഞ്ഞാറത്തറയില്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മട്ടാഞ്ചേരി സ്വദേശി (56), ജൂലൈ 7ന് ബംഗളൂരുവില്‍ നിന്നെത്തി സ്ഥാപനത്തില്‍ നിരീക്ഷിണത്തിലായിരുന്ന എടവക സ്വദേശി (36), ജൂലൈ 5 ന് കര്‍ണാടകയില്‍ നിന്നെത്തിയ ബൈരക്കുപ്പ സ്വദേശി(75), ജൂലൈ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ പുല്‍പ്പള്ളി സ്വദേശി (ഒരു വയസ്), ജൂലൈ 7ന് കര്‍ണാടകയില്‍ നിന്ന് മുത്തങ്ങ വഴി എത്തിയ പുല്‍പ്പള്ളി സ്വദേശി (48) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആശുപത്രിയില്‍ ചികിത്സയിലായത്.
ഇന്ന് ജില്ലയില്‍ പുതുതായി 320 പേരെയാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. 295 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ 3603 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 15 (വേങ്ങൂര്‍), 16 (പന്നിമുണ്ട) വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി കളക്ടര്‍ പ്രഖ്യാപിച്ചു.