മലപ്പുറം: തിരൂരിലെ സര്‍ക്കാര്‍ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കുഴഞ്ഞുവീണ് മരിച്ചു. തിരൂര്‍ അന്നാര സ്വദേശി താണിക്കാട്ട് അന്‍വറാണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തിയ ഇയാള്‍ കഴിഞ്ഞ പത്ത് ദിവസമായി തിരൂരിലെ ക്വാറന്റീന് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. പ്രമേഹം കുറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, മലപ്പുറം ഏരങ്ങിമങ്ങാട് കൊവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ശനിയാഴ്ച 51 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.