കൽപറ്റ: വയനാട് ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിച്ചു. നാലുപേര്‍ രോഗമുക്തി നേടി. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര് രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര് മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.
രോഗ പ്രതിരോധത്തിെൻറ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585പേരുമാണ്.