റിയാദ്: സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 41 പേര് കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2100 ആയി. പുതുതായി 3183 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.രോഗബാധിതര്‍ 2,23,327.1,518 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതോടെ ഒമാനില്‍ രോഗികള്‍ 51,725 ആയി. ഒമാനില്‍ മൂന്നു പേര് കൂടി മരിച്ചു. ഇതോടെ ആകെ മരണം 236 ആയി. സുഖപ്പെട്ടവര്‍ 33,021.
യുഎഇയില്‍ പുതുതായി 532 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 328 ആയി. രോഗബാധിതര്‍ 53,577. സുഖപ്പെട്ടവര്‍ 43570. മൂന്ന് പേര് കൂടി മരിച്ചതോടെ കുവൈത്തില്‍ ആകെ മരണം 382 ആയി. പുതുതായി 833 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സുഖപ്പെട്ടവര്‍ 42686. രോഗബാധിതര്‍ 52840. 4 പേര് കൂടി മരിച്ചതോടെ ഖത്തറില്‍ ആകെ മരണം 142. പുതുതായി 557 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ 1,02,110. സുഖപ്പെട്ടവര്‍ 97,272.