ന്യൂഡല്‍ഹി: സിബിഎസ്ഇ 12,10 ക്ലാസുകളുടെ ഫലപ്രഖ്യാപനം ഉടനില്ലെന്ന് ബോര്‍ഡ്. ജൂലൈ 11ന് 12-ാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ജൂലൈ 13ന് പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് തള്ളി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ രംഗത്തെത്തി.
കോവിഡ് വ്യാപനം മൂലം പൂര്‍ത്തിയാക്കാനാവാതെ പോയ പരീക്ഷകളുടെ മാര്‍ക്കുകള്‍ നേരത്തെ പ്രസിദ്ധീകരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സിബിഎസ്ഇ ഫലം പ്രഖ്യാപിക്കുക.