വാഷിംങ്ടണ്‍: വിദേശത്ത് നടക്കുന്ന മനുഷ്യാവകാശലംഘനത്തിന് അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ കേസെടുക്കാമോ? 1789 ലെ നിയമപ്രകാരം അമേരിക്കന്‍ സുപ്രീംകോടതി ഇക്കാര്യത്തില്‍ ഇന്ന് (ജൂലായ് 09) തീര്‍പ്പ് കല്പിക്കും. കാര്‍ഗില്‍ ഇങ്ക്, നെസ്ലെ എസ്എ എന്നീ ബഹുരാഷ്ട കമ്പനികള്‍ സമര്‍പ്പിച്ച അപ്പീല്‍ഹര്‍ജിയിലാണ് അമേരിക്കന്‍ സുപ്രീംകോടതി തീര്പ്പുകല്പിക്കുക. ഈ രണ്ടു കമ്പനികള്‍ ഐവറി കോസ്റ്റ് കൊക്കോ തോട്ടങ്ങളില്‍ ബാല അടിമപ്പണി നിലനിര്‍ത്തുന്നുവെന്ന വ്യവഹാരമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 2020 ജൂലായ് ഒന്നിനാണ് കമ്പനികള്‍ അപ്പീല്‍ വ്യവഹാരങ്ങള്‍ സമര്‍പ്പിച്ചത്.അവ ജൂലായ് 09 ന് കേള്‍ക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചിരുന്നുവെന്ന് അല്‍ – ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനികളുടെ കൊക്കോ തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്ന മാലിയില്‍ നിന്നുള്ള മുന്‍ ബാല അടിമകള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഹര്‍ജി കീഴ്ക്കോടതി അനുവദിച്ചിരുന്നു. പ്രസ്തുത കീഴ്കോടതി വിധി റദ്ദാക്കണമെന്ന കമ്പനികളുടെ അപ്പീലിലാണ് സുപ്രീംകോടതി തീര്‍പ്പുണ്ടാകുക. കമ്പനികള്‍ക്കെതിരെ ഏലിയന്‍ ടോര്‍ട്ട് സ്റ്റാറ്റിയൂട്ട് പ്രകാരമാണ് അടിമ ബാലന് വേണ്ടി ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ ഉല്പാദക കമ്പനിയാണ് സ്വിസ് ആസ്ഥാനമായുള്ള നെസ്ലെ. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ചരക്ക് വ്യാപാര കമ്പനിയാണ് കാര്‍ഗില്‍. ലോകത്തിലെ ചോക്ലേയ്റ്റ് മിഠായി ഉല്പാദന – വിതരണ ഭീമന്മാരില് പ്രധാനികളാണ്.
18 ആം നൂറ്റാണ്ടിലെ യുഎസ് നിയമമാണ് ഏലിയന്‍ ടോര്‍ട്ട് സ്റ്റാറ്റിയൂട്ട്. ഇത് ചില കേസുകളില്‍ അമേരിക്കന്‍ ഇതര പൗരന്മാര്ക്ക് അമേരിക്കന്‍ കോടതികളില്‍ നാശനഷ്ടങ്ങള്‍ തേടാന്‍ അനുവദിക്കുന്നു. ഏലിയന്‍ ടോര്‍ട്ട് സ്റ്റാറ്റിയൂട്ട് പ്രകാരം കോര്‍പ്പറേറ്റ് ബാധ്യത പരിമിതപ്പെടുത്താന്‍ യുഎസ് ബിസിനസ്സ് സമൂഹം കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഐവറി കോസ്റ്റ് കൊക്കോ തോട്ടങ്ങളിലെ അടിമപ്പണി സമ്പ്രദായത്തെക്കുറിച്ച് ഇരു കമ്പനികള്‍ക്കും വ്യക്തമായ ബോധ്യമുണ്ട്. കൊക്കോ വില കുറച്ച് ലഭിക്കുന്നതിനാല്‍ തോട്ടങ്ങളിലെ ബാല അടിമപ്പണിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കമ്പനികകളുടേത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങങ്ങള്ക്ക് കമ്പനികള്‍ കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. 2017ല്‍ ലോസ്ഏഞ്ചല്‍സിലെ ഒരു ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഈ കേസ് രണ്ടുതവണ തള്ളിക്കളഞ്ഞതാണ്. രാജ്യത്തിന് പുറത്തുവച്ചുണ്ടായ സംഭവങ്ങളുടെ പേരില്‍ യുഎസ്കമ്പനികള്ക്കെതിരെയുള്ള വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നതിന് ചില പരിമിതികളുണ്ടെന്ന സമീപകാല സുപ്രീംകോടതി നിരീക്ഷണങ്ങളുടെ പിന്‍ബലത്തിലാണ് കേസ് തള്ളിക്കളഞ്ഞത്.
കൊക്കോയുടെ ഏറ്റവും വിലകുറഞ്ഞ ഉറവിടം ഉറപ്പിക്കുന്നതിനായി കമ്പനികള്‍ പ്രാദേശിക കര്‍ഷകര്‍ക്ക് പ്രത്യേകം പണം നല്കുന്നു. ഈ ആരോപണം ചൂണ്ടിക്കാട്ടി സാന്‍ ഫ്രാന്‍സിസ്കോ ഒമ്പതാം യുഎസ് സര്‍ക്യൂട്ട് കോടതി 2018 ല്‍ അടിമപ്പണിക്കെതിരെയുള്ള അപ്പീലുകള്‍ പുനരുജ്ജീവിപ്പിച്ചു. കര്‍ഷകര്‍ക്ക് കൊക്കോ വിലക്ക് പുറമെ പ്രത്യേകം പണമെന്നതിലൂടെ അടിമപ്പണി നിലനിറുത്തുന്നതില്‍ കമ്പനികള്‍ കര്‍ഷകര്‍ക്ക് ഒത്താശ നല്‍കുകയാണ്. കുറഞ്ഞ വിലക്ക് കൊക്കോ സംഭരണംം നിലനിറുത്തണം. ഇതിനായി തോട്ടങ്ങളിലെ ബാല അടിമപ്പണി കമ്പനികള്‍ പ്രോത്സാസാഹിപ്പിക്കുകയാണ്. ഇത് ഇനിയും അംഗീകരിച്ചുനല്കുവാനില്ലെന്നതാണ് അപ്പീല്‍ അനുവദിച്ചതിലൂടെ സര്‍ക്യൂട്ട് കോടതി അടിവരയിട്ടത്. നെസ്ലെ, കാര്‍ഗില്‍ അപ്പീലുകള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സും കൊക്കകോള കമ്പനിയും ഷെവ്റോണ്‍ കോര്‍പ്പറേഷനും സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വിദേശത്ത് വച്ചുനടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഏലിയന്‍ ടോര്‍ട്ട് സ്റ്റാറ്റിയൂട്ട് പ്രകാരം യുഎസ് നീതിന്യായാധികാര പരിധിയിലെ കോര്‍പ്പറേറ്റുകള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന 2013 ലെയും 2018 ലെയും സുപ്രീംകോടതി വിധി നിലനില്‍ക്കുന്നുണ്ട്. പ്രസ്തുത നിയമപ്രകാരം പക്ഷേ യുഎസ് കമ്പനികള്ക്കെതിരെകേസുകള് ഒരിക്കിലും നിലനില്‍ക്കുകയില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടില്ല. ഇവിടെയാണ് ഇന്ന് (ജൂലായ് 09) പരിഗണിക്കപ്പെടുന്ന ബഹുരാഷ്ട്ര കമ്പനികളുടെ അപ്പീലിന്മേലുള്ള സുപ്രീംകോടതി വിധി നിര്‍ണായകമാകുന്നത്.