പത്തനംതിട്ട: പത്തനംതിട്ട നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കി. നഗരം പൂര്‍ണമായി അടച്ചു. കുന്പഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്.
നേരത്തെ, പത്തനംതിട്ട നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടര്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കത്തു നല്കി. ഉറവിടം അറിയാത്ത സന്പര്ക്കരോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന സാഹചര്യത്തിലാണു കളക്ടറുടെ നടപടി.
പത്തനംതിട്ട ജില്ലയില്‍ ബുധനാഴ്ച ഏഴു പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യപാരിയുടേയും കുലശേഖരപ്പതി സ്വദേശിയുടേയും ഉറവിടം വ്യക്തമല്ല. രോഗബാധിതരില്‍ അഞ്ചു പേര് വിദേശത്തു നിന്ന് എത്തിയവരാണ്.
ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര് രോഗികളായിട്ടുണ്ട്.