എറണാകുളം: എറണാകുളം ജില്ലയില്‍ പുതുതായി 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, ജില്ലയില്‍ 13 പേര്‍ രോഗമുക്തി നേടി. ജൂൺ 27 ന് രോഗം സ്ഥിരീകരിച്ച 16 വയസുള്ള പാറക്കടവ് സ്വദേശിനി, 29 വയസുള്ള കുട്ടമ്പുഴ സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 53 വയസുള്ള കോടനാട് സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശി, ജൂൺ 28 ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള മട്ടാഞ്ചേരി സ്വദേശി, 36 വയസുള്ള ചൂർണിക്കര സ്വദേശി, 29 വയസുള്ള ഫോർട്ട് കൊച്ചി സ്വദേശി, ജൂൺ 23 ന് രോഗം സ്ഥിരീകരിച്ച 32 വയസുള്ള വരാപ്പുഴ സ്വദേശി, 31 വയസുള്ള മഹാരാഷ്ട്ര സ്വദേശി, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള കണ്ണൂർ സ്വദേശി, ജൂൺ 15ന് രോഗം സ്ഥിരീകരിച്ച 26 വയസുള്ള മഹാരാഷ്ട്ര സ്വദേശി, 23 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 44 വയസുള്ള പിണ്ടിമന സ്വദേശി എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.
ഇന്ന് 905 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1219 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13351 ആണ്. ഇതിൽ 11333 പേർ വീടുകളിലും, 561 പേർ കോവിഡ് കെയർ സെന്ററുകളിലും 1457 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 34 പേരെയാണ് പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്. 215 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ജില്ലയിലെ റൂട്ടീൻ പരിശോധനയുടെ ഭാഗമായി 322 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 254 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 16 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 480 ഫലങ്ങളാണ് ലഭിക്കാനുള്ളത്.