പത്തനംതിട്ട: കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പൂര്‍ണമായും അടയ്ക്കണമെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശ. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണിത്. പത്തനംതിട്ട, തിരുവല്ല നഗരസഭ പരിധിയില്‍ പൊതുസമ്മേളനം, പ്രകടനം, ധര്‍ണ തുടങ്ങിയവ ജൂലൈ 14 വരെ നിരോധിച്ച് കലക്ടര്‍ ഉത്തരവിറക്കി. അതിനിടെ പത്തനംതിട്ട മാര്‍ക്കറ്റിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല.
പത്തനംതിട്ടയിൽ ചന്തയിലെ വ്യാപാരിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം എങ്ങനെ ബാധിച്ചു എന്നതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. സമ്പർത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ജില്ല കടുത്ത നിയന്ത്രണത്തിലേയ്ക്ക് കടന്നു. നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
അതേസമയം, കോവിഡ് സമ്പര്‍ക്കവ്യാപനം രൂക്ഷമായ തിരുവനന്തപുരം പൂന്തുറയിലും സ്ഥിതി ഗുരുതരം. പൂന്തുറയില്‍ പരിശോധിച്ച 600 പേരില്‍ 119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കലക്ടറും പൊലീസ് മേധാവിയും ആരോഗ്യസെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചര്‍ച്ച നടത്തി. ജനം പുറത്തിറങ്ങുന്നത് തടയാന്‍ പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു.
എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും ആവശ്യമെങ്കില്‍ ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് നീങ്ങുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍. എറണാകുളം ചെല്ലാനവും ആലുവ മാര്‍ക്കറ്റും ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണാക്കും. ജില്ലയില്‍ ഉറവിടമറിയാത്ത ഏഴ് കേസുകള്‍ മാത്രമെന്ന് കലക്ടര്‍ എസ്.സുഹാസ് പറഞ്ഞു. ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കടുപ്പിക്കും.