ഇടുക്കി: ഉടുമ്പന്‍ചോലയിലെ ക്രഷറിന് സ്റ്റോപ്പ് മെമ്മോ. ഇവിടെ അനുമതിയില്ലാതെ കോടികള്‍ വിലമതിക്കുന്ന നിര്‍മ്മാണ വസ്തുക്കള്‍ വില്പന നടത്തിയാതായി റവന്യു വകുപ്പ് കണ്ടെത്തി. തണ്ണിക്കോട് മെറ്റല്‍സ് പ്രവര്‍ത്തിച്ചത് രേഖകളില്ലാതെയാണെന്നും റവന്യൂ വകുപ്പ് കണ്ടെത്തി. ക്രഷറിന് ലൈസന്‍സ് ഇല്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അനുവദിച്ചതില്‍ കൂടുതല്‍ പാറ പൊട്ടിച്ചതിനാല്‍ രണ്ട് വര്‍ഷം മുന്‍പ് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കിയ പാറമടയാണ് ചതുരംഗപ്പാറയിലേത്. ഇതേ പാറമടയിലാണ് കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ണിക്കോട്ട് ഗ്രൂപ്പ് ക്രഷര്‍ ആരംഭിച്ചിരിക്കുന്നത്. ക്രഷറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നിശാപാര്‍ട്ടി വിവാദമായിരുന്നു. കേസില്‍ ആറ് പേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടിരുന്നു.
(*represental image)