ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സിലബസ് 30 ശതമാനം സിബിഎസ്ഇ വെട്ടിക്കുറച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാലാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്കൂളുകള്‍ കഴിഞ്ഞ നാല് മാസമായി അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്കൂള്‍ സിലബസ് കാര്യമായി പരിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. പഠനഭാരവും, പഠിപ്പിക്കാന്‍ അധ്യാപകരുടെ മേല്‍ വരുന്ന ഭാരവും കുറയ്ക്കാനാണ് തീരുമാനമെന്ന് രമേശ് പൊക്രിയാല്‍ വ്യക്തമാക്കി.
സിലബസ് കുറവ് വരുത്തുന്ന കാര്യത്തില്‍ വിദഗ്ധരില്‍ നിന്നും എന്‍സിആര്‍ടിസി അടക്കമുള്ളവരുമായും സിബിഎസ്ഇ കൂടിയാലോചനകള്‍ നടത്തിയിരുന്നു. 1500ല്‍ അധികം നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തിനു എല്ലാവരോടും നന്ദി അറിയിക്കുന്നതായും മന്ത്രി ട്വീറ്റ് ചെയ്തു.
Looking at the extraordinary situation prevailing in the country and the world, #CBSE was advised to revise the curriculum and reduce course load for the students of Class 9th to 12th. @PMOIndia @HMOIndia @PIB_India @MIB_India @DDNewslive @cbseindia29 @mygovindia
— Dr. Ramesh Pokhriyal Nishank (@DrRPNishank)
July 7, 2020
മാര്‍ച്ച് 16 മുതല്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളും സ്കൂളുകളും അടഞ്ഞുകിടക്കുകയാണ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിരുന്നു ഈ നടപടി. പിന്നീട് മാര്‍ച്ച് 24-ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് തവണ ഇത് നീട്ടുകയും പിന്നീട് അണ്‍ലോക്ക് പ്രക്രിയ ആരംഭിക്കുകയും ചെയ്തെങ്കിലും സ്കൂളുകളും കോളേജുകളും അടഞ്ഞുതന്നെ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാക്കി വന്ന പരീക്ഷകള്‍ സിബിഎസ്ഇ റദ്ദാക്കിയിരുന്നു.