Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

പണിതീരാതെ മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത: ഇവിടെയാരു സത്യേന്ദ്ര ദുബെയില്ലാതെ പോയി

K K Sreenivasan by K K Sreenivasan
Jul 7, 2020, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എക്സിക്യുട്ടീവ് എഡിറ്റർ കെ.കെ ശ്രീനിവാസൻ എഴുതുന്നു

കോടികളുടെ നികുതിപ്പണം ചെലവഴിച്ചതിനുശേഷം ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ പട്ടികയിൽ കുതിരാൻ തുരങ്കങ്ങളും കണ്ണിചേർക്കപ്പെട്ടാൽ അതിശയപ്പെടേണ്ടതില്ല. അഴിമതിയുടെ, അനാസ്ഥയുടെ ‘കീർത്തി’സ്തംഭമായി കുതിരാൻ തുരങ്കവും മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയും

സത്യേന്ദ്ര ദുബെയെക്കുറിച്ച് കേട്ടിട്ടുണ്ടോ? മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതാ നിർമ്മാണവുമായി ബന്ധപ്പെടുത്തി സത്യേന്ദ്ര ദുബെയെക്കുറിച്ച് പറയേണ്ടതുണ്ട്. അതിനു മുമ്പ് ഇഴഞ്ഞുനീങ്ങുന്ന മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമ്മാണ പദ്ധതിയെക്കുറിച്ച് ചില കാര്യങ്ങൾ.

കൊച്ചി – സേലം ദേശീയ പാതയിലെ മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയുടെ നിർമ്മാണ പദ്ധതിക്ക് പ്രാരംഭം കുറിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. ഈ മേഖലയിൽ മാത്രമാണ് ആറുവരി. മറ്റിടങ്ങളിൽ നാലുവരി.നിലവിലുണ്ടായിരുന്ന രണ്ടുവരി ദേശീയ പാത – 47 വീതിക്കൂട്ടിയാണ് ആറുവരി പാതാപദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. റോഡ് വീതിക്കൂട്ടുന്നതിനായ് നിരവധി കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു. കൃഷിഭൂമിയേറ്റെടുക്കപ്പെട്ടു. കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാമെന്നത് കീറാമുട്ടിയായി. പദ്ധതിബാധിതരുടെ ന്യായമായ ആവശ്യങ്ങളും ആ വാലതികളും സമയബന്ധിതമായി പരിഹരിക്കുന്നതിൽ ദേശീയപതാധികൃതർ പരാജയപ്പെട്ടു. അനന്തരഫലം കേസുളുടെ ഘോഷയാത്ര. അതോടെയാകട്ടെ പദ്ധതി നടത്തിപ്പ് കാലാതാമസത്തിലകപ്പെടുകയായിരുന്നു. പ്രതിബന്ധങ്ങളൊഴിഞ്ഞ് ആറുവരിപാതാനിർമ്മാണത്തിന് കാര്യമാത്രമായ പുരോഗതി ഇപ്പോഴും പ്രകടമല്ല.

അഭിഭാഷകൻ പോരാട്ടത്തിലാണ്


തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിയാണ് മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമ്മാർണ കരാർ ഏറ്റെടുത്തത്. ഹൈദരാബാദുകാരൻ ഗൗതം റെഡി, കെഎംഎസി ഇൻഫ്രസ്ട്രക്ച്ചർ, കെഎംസി കസ്ട്രക്ഷൻ കമ്പനി തുടങ്ങിയവരുടെ കയ്യിൽ 74 ശതമാനം ഓഹരികൾ. സിആർ -18 ഗ്രൂപ്പിന് 26 ശതമാനവും. ഈ കുട്ടുകമ്പനിയുടെ ഉടമസ്ഥതയിലാണ് തൃശൂർ എക്സ്പ്രസ് വേ കമ്പനി.

544 കോടിയ്ക്കായിരുന്നു കരാർ. ഇതിൽ 165 കോടി ഇരട്ടതുരങ്ക നിർമ്മാണത്തിന്. തുടക്കത്തിൽ കേന്ദ്ര സർക്കാർ ഗ്രാൻറായി 243 കോടിയും നൽകി. കരാർ കമ്പനിയുടെ 2017ലെ ഓഡിറ്റ് റിപ്പോർട്ട് പറയുന്നത് 1019 കോടി ചെലവായിയെന്നാണ്. ഇത്രയും കോടികളുടെ കണക്ക് പറയുമ്പോൾ തന്നെ നിർമ്മാണ പ്രവർത്തനങ്ങളെങ്ങുമെത്തിയില്ലെന്ന അവസ്ഥ ഇപ്പോഴും തുടരുകയാണ് – തൃശൂർ ഡിസിസി ജനറൽ സെക്രട്ടറിയും ദേശീയ പാതാനിർമ്മാണത്തിലെ അനാസ്ഥക്കെതിരെ പ്രത്യക്ഷ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും സദാ മുൻപന്തിയിയിലുള്ള അഡ്വ. ഷാജി കോടങ്കണ്ടത്ത് ‘അന്വേഷണ’ത്തോട് പറഞ്ഞു.

ReadAlso:

ബീഹാറിന്റെ രാജാവ് ആര് ?: രഘോപൂരില്‍ നിതീഷ് കുമാറോ ? തേജസ്വി യാദവോ ?; വോട്ട് ചോരി ക്യാമ്പെയിനും തുണയ്ക്കാതെ മഹാസഖ്യം

അന്വേഷണം വിജയ് സാഖറെയ്ക്ക്; വൈറ്റ് കോളര്‍ ഭീകരതയുടെ അടിവേര് തേടി എന്‍.ഐ.എ!!

ഓപ്പറേഷന്‍ ‘സ്‌ക്കാര്‍’ ?: ഡെല്‍ഹി സ്‌ഫോടനത്തിന് പകരം ചോദിക്കാന്‍ ഏത് ഓപ്പറേഷന്‍ ?; അതിര്‍ത്തിയില്‍ അശാന്തി തുടരുന്നു ?

പൊട്ടിത്തെറിച്ച ആ ഹ്യുണ്ടായ് ഐ 20 കാര്‍ വന്നവഴി ?: സ്‌ഫോടനത്തിന്റെ ലക്ഷ്യം തെറ്റിയോ ?; പിടിക്കപ്പെടും മുമ്പ് പൊട്ടിത്തെറിക്കാന്‍ തീരുമാനിച്ചോ ഉമര്‍ ?

വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും കണ്ണീരിന്റെയും മൂല്യമുള്ള സഹായം ?; അന്തരിച്ച KSRTC ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് സഹായനിധി കൈമാറി; ഇനി അടുത്ത പിരിവിനായുള്ള ഇടവേള (എക്‌സ്‌ക്ലൂസിവ്)

തൃശൂർ എക്സ്പ്രപ്രസ് വേ കമ്പനിയുടെ സാമ്പത്തിക പരാധീനതയാണ് മണ്ണുത്തി – വടക്കുഞ്ചേരി ദേശീയ പാതാ നിർമ്മാണവും അതിലെ കുതിരാൻ ഇരട്ടതുരങ്ക നിർമ്മാണ പ്രവർത്തനങ്ങളും ഇഴഞ്ഞുനീങ്ങുന്നതിൻ്റെ മുഖ്യം കാരണം. 2009 ആഗസ്തിലാണ് തുരങ്ക നിർമ്മാണ കരാർ ഒപ്പുവയ്ക്കപ്പെട്ടത്. 30 മാസത്തിനകം നിർമ്മാണ പൂർത്തികരിക്കണമെന്നതായിരുന്നു കരാർ. ഇപ്പോൾ 11 കൊല്ലം പിന്നിടുകയാണ്, അഡ്വ.കോടങ്കണ്ടത്ത് വിശദീകരിച്ചു. യുപിഎ സർക്കാരിൻ്റെ അവസാനഘട്ടത്തിൽ കരാർ അവസാനിപ്പിക്കുവാൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ എൻഡിഎ സർക്കാർ വന്നപ്പോൾ അത് പിൻവലിക്കപ്പെട്ടു. നിർമ്മാണ കാലതാമസവുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഹൈകോടതി കേസിൽ 2019 ഡിസംമ്പർ 31 നകം നിർമ്മാണം പൂർത്തികരിക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടു. പക്ഷേ ഒന്നുമുണ്ടായില്ല. തൃശൂർ എംപി പ്രതാപൻ ഇക്കാര്യം പാർലമെൻ്റിൽ ഉന്നയിച്ചു. 2020 ഡിസംബർ 31 നകം നിർമ്മാണം പൂർത്തീകരിക്കാമെ ന്നുറപ്പും കിട്ടി.എന്നാലിപ്പോൾ പൂർത്തീകരിക്കാനാവില്ലെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നറിയുന്നത് – അഡ്വ. കോടങ്കണ്ടത്ത് കുട്ടിചേർത്തു.

മൂന്ന് ഘട്ടങ്ങളിലായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കണമെന്നതാണ് കരാർ. ഇതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് യുപിഎ സർക്കാർ കരാർ അവസാനിപ്പിക്കുന്നതിനായി നോട്ടീസ് നൽകിയത്. മോദിസർക്കാർ ഇത് പിൻവലച്ചതോടൊപ്പം തന്നെ കരാർ ലംഘനങ്ങൾ തുടരുന്നതിനിടയിലും കരാർ കാലാവധി നീട്ടികൊടുത്തുകൊണ്ടിരിക്കുകയാണെന്നത് തീർത്തും പ്രതിഷേധാർഹമാണ്. ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് അറുതിവരുത്തുക. പൂർത്തികരിക്കപ്പെടാത്ത പാതയിൽ നിരന്തരമെന്നോണം മനുഷ്യൻ ജീവനുകൾ പൊലിഞ്ഞുവീഴുന്നവസ്ഥക്ക് വിരാമമിടുക. ഇതിലൊന്നുമല്ല പക്ഷേ കേന്ദ്ര സർക്കാർ ശ്രദ്ധ. ഈ കരാർ കമ്പനിക്ക് ചൂട്ടുപിടിക്കുന്നതിലാണ് ശ്രദ്ധ – കോടങ്കടത്ത് പറഞ്ഞു.

ദേശീയപാത നിർമാണ പദ്ധതികളിൽ ദേശീയപാതാ അഥോററ്റിയും കേന്ദ്രസർക്കാരുമായി സംസ്ഥാന സർക്കാർ സംസ്ഥാന സപ്പോർട്ടിങ് കരാറിൽ ഒപ്പുവയ്ക്കുന്നുണ്ട്. ഇതനുസരിച്ച് സംസ്ഥാന സർക്കാരിന് ദേശീയപാതാ നിർമ്മാണ പ്രതിസന്ധിയിൽ കാര്യമായ ഇടപെടലുകൾ നടത്താം. ഈകരാർ കമ്പനിയെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാം. എന്തിനധികം ഇവിടെ വന്ന മുഖ്യമന്ത്രി ഈ പാതയുടെ ശോചനീയവവസ്ഥ കാണാൻ പോലും സമയം കണ്ടെത്തിയില്ലെന്നത് ഖേദകരമാണ് -അഡ്വ. കോടങ്കടണ്ടത്ത് ചൂണ്ടികാട്ടി.


അശാസ്ത്രീയ നിർമ്മാണം

പശ്ചിമഘട്ട മലനിരയെ തുരെന്നടുത്താണ് തുരങ്ക നിർമ്മാണം. 90 മീറ്റർ നീളം. 14 മീറ്റർ വീതി. 10 മീറ്റർ ഉയരത്തിൽ ഇരട്ട തുരങ്കങ്ങളായാണ് രൂപകല്പന. തുരങ്കങ്ങളുൾപ്പെടെ മണ്ണുത്തി – വടക്കുഞ്ചേരി ഏഴ് വരി ദേശീയപാത 2019 ജനുവരിയില്‍ ഗതാഗതത്തിനായ് സജ്ജമാക്കപ്പെടുമെന്ന് കമ്പനി സംസ്ഥാന സര്ക്കാനരിന്ഉറപ്പുനൽകിയിരുന്നു. വീഴ്ചയുണ്ടായാൽ നടപടിയുണ്ടാകുമെന്ന് സർക്കാർ മുന്നറിയിപ്പും. നിർമ്മാണ പ്രവർത്തനങ്ങൾ പക്ഷേ പിന്നെയും ഇഴഞ്ഞു. ഇതിനിടെ കോടതി ഇടപ്പെടലുകൾ. ഉത്തരവുകൾ. താക്കീതുകൾ. മന്ത്രിമാരുടെ, ജനപ്രതിനിധികളുടെ, പ്രാദേശിക രാഷ്ടീയ നേതൃത്വങ്ങളുടെ ഇടപ്പെടലുകൾ. പ്രാദേശികതലത്തിൽ രാഷ്ടീയ പാർട്ടികളുടെ, സാമൂഹിക കൂട്ടായ്മകളുടെ നിരവധി സമരങ്ങൾ. പക്ഷേ സൃഷ്ടിപരമായ ചലനങ്ങളുണ്ടായില്ല.

ഹൈകോടതിവിധിയുടെ പശ്ചാത്തലത്തിൽ 2019 ഡിസംമ്പർ 31 നകം നിർമ്മാണം പൂർത്തികരിക്കുമെന്ന സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ കരാർകമ്പനിക്ക് പ്രത്യേകിച്ച് വിമുഖതയൊന്നുമുണ്ടായില്ല. ഏതുവിധേനെയും നിർമ്മാണം തന്നെ പാതിവഴിയിൽ ഉപേക്ഷിച്ചുപോകാൻ തക്കംപാത്തിരിക്കുന്നവർക്ക് സത്യവാങ്മൂലം നൽകുന്നതിൽ പ്രത്യേകിച്ച് വിമുഖത കാണിക്കേണ്ടതില്ലല്ലോ. പണിതീരാത്ത മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാതയിലെ ഗതാഗതകുരുക്ക് ഭൂലോകത്ത് മറ്റൊരിടത്തും കാണാനിടയില്ല. റെക്കോഡ് വാഹനാപകടങ്ങൾ. അപകടമരണങ്ങൾ. പതാനിർമ്മാണത്തിൽ ഗുരുതരമായ അപാകതകൾ. പാതയുടെ പ്രത്യേകിച്ചും കുതിരാൻ മേഖലയിലെ ഇരുഭാഗങ്ങളിലും ഗുരുതരമായ മനുഷ്യജീവന് ഭീഷണിയുർത്തി പാതയിലേക്ക് അടർന്നുവീഴാൻവെമ്പുന്ന കൂറ്റൻപാറക്കെട്ടുകൾ. പാതാനിർമ്മാണത്തിലെ ഗുണമേന്മയില്ലാഴ്മ. പാതയിൽ ദിനേനെ രൂപപ്പെടുന്ന ചെറുതും വലുതുമായ ഗർത്തങ്ങളിൽ നിന്നു തന്നെ ഗുണമേന്മയില്ലാഴ്മ കൃത്യമായി അനാവൃതമാകുന്നുണ്ട്. സർവീസ് റോഡുകളുണ്ടോയെന്ന് ചോദിച്ചാൽ നിർമ്മാണകമ്പനി പറയും ഉണ്ടെന്ന്! ഇല്ലെന്ന യാഥാർത്ഥ്യം പക്ഷേ മറച്ചുവെയ്ക്കപ്പെടാവുന്നതല്ല.

മണ്ണുത്തി – വടക്കഞ്ചേരി ദേശീയപാത നിർമ്മാണം ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അശാസ്ത്രീയമാണ്. അപാകതകൾ നിറഞ്ഞതാണ്.നിർമ്മാണത്തിലെ ഗുണമേന്മയില്ലാഴ്മ. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ല. റോഡിൽ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടൽ. ഇതെല്ലാം ചൂണ്ടികാണിച്ച് ഹൈകോടതിയെ സമീപിച്ചിരുന്നുഅഡ്വ. കോടങ്കണ്ടത്ത്. ഇതുപ്രകാരം കോടതി കമ്മീഷനെ നിയോഗിച്ച് നിജസ്ഥിതികൾ തിട്ടപ്പെടുത്തി. തുടർന്ന് ഇക്കാര്യങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് തൃശൂർ – പാലക്കാട് ജില്ലാ പൊലിസധികാരികൾക്ക് ഹൈകോടതി നിർദ്ദേശം നൽകി. പക്ഷേ പാലിക്കപ്പെട്ടില്ല. ഇപ്പോൾ ഇവർക്കെതിരെ കോടതിയലക്ഷ്യ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് കോടങ്കണ്ടത്ത് പറയുന്നു.

ഒരു തുരങ്കമെങ്കിലും എന്തുകൊണ്ട് തുറക്കുന്നില്ല

ഇരട്ടതുരങ്കത്തിലെ കിഴക്ക് – പടിഞ്ഞാറ് തുരങ്ക നിർമ്മാണം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന അവകാശവാദത്തിൽ ഒട്ടുമേ കുറവില്ല. എന്നിട്ടും അതെങ്കിലുമൊന്ന് തുറന്നുകൊടുക്കാത്തതെന്തേയെന്ന ചോദ്യം അവശേഷിക്കുകയാണ്. പവ്വർ ഗ്രിഡ് പദ്ധതി നിർമ്മാണസമയത്തു കുതിരാൻ ഗതാഗാതകുരുക്ക് ഇരട്ടിച്ചു. അപ്പോൾപോലും താൽക്കാലികമായെങ്കിലും പണിതീർന്നിട്ടുണ്ടെന്ന് പറയുന്ന തുരങ്കം തുറന്നുനൽകില്ലെന്ന പിടിവാശിയിലായിരുന്ന ദേശീയപാതാ അഥോറിറ്റി. ഈ പിടിവാശി തുരങ്ക നിർമ്മാണത്തിൽ ഗുരുതരമായ പാകപ്പിഴകളുണ്ടായിട്ടുണ്ടെന്ന സംശയങ്ങൾക്ക് വഴിവയ്ക്കാതിരുന്നിട്ടില്ല. നിർമ്മാണം കഴിഞ്ഞുവെന്ന് പറയപ്പെടുന്ന തുരങ്കം തുറന്നുകൊടുക്കുവാൻ വിസമ്മതിക്കുന്നതിലൂടെ നിർമ്മാണത്തിലെ ഗരുരമായ പാകപ്പിഴകളും ക്രമക്കേടുകളും ദേശീയ അഥോററ്റി തന്നെ സമ്മതിക്കുന്നതിന് തുല്യമാകാതിരിക്കുന്നില്ല.


നിർമാണത്തിലെ അശാസ്ത്രീയതയും ഗുണമേന്മയില്ലാഴ്മയും അപാകതയും ഗുതരമായ അപായങ്ങൾ ക്ഷണിച്ചുവരുത്തിയേക്കും. അതിനാൽ തന്നെ തുരങ്കം തുറന്നുകൊടുക്കപ്പെടുകുകയെന്നതിലൂടെ വൻ അഴിമതിയുടെ തുരങ്കമായിരിക്കം തുറന്നുകൊടുക്കപ്പെടുക. അതാകട്ടെ ദേശീയ പാതാ ഉദ്യോഗസ്ഥരടക്കമുള്ളവർക്ക് സ്വയം ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാകും. തുറന്നുകൊടുത്ത് സുരക്ഷാപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുവാൻ അഥോറിറ്റി തയ്യാറായേക്കില്ല. തുരങ്കം തുറന്നുകൊടുത്ത് പ്രശ്നങ്ങളുണ്ടായാൽ സർവ്വ കള്ളങ്ങളും മാലോകരറിയും. അത്തരമൊരു അപഥം ചെയ്യാൻ ദേശീയപാതാ ഉദ്യോഗസ്ഥവൃന്ദം തയ്യാറാകുമെന്ന് ഇനിയും കരുതുക വയ്യ.

നിർമ്മാണത്തിലെ ഗുരുതര വീഴ്ച്ചകൾക്ക് ആരും മറുപടി പറയില്ല. ആരും ഉത്തരവാദിത്തവുമേറ്റെടുക്കുകയുമില്ല! പതിവു് അനാസ്ഥയിലെന്ന, അഴിമതിയിലെന്ന പോലെ തന്നെ ഇവിടെയും ആരും ചോദിക്കാനും പറയാനുണ്ടാകില്ലെന്ന നന്നേ ബോധ്യത്തിലാണ്ഉദ്യോഗസ്ഥവൃന്ദവും നിർമ്മാമാണകരാർഏറ്റെടുത്ത കമ്പനിയും. ഇത്തരമൊരു ബോധ്യത്തിനു പിൻബലമായി ഉന്നതങ്ങളിലെ രാഷ്ട്രീയ ബന്ധങ്ങളും. നികുതിദായരുടെ 750 കോടിയോളം രൂപ ചെലവഴിക്കപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പദ്ധതികളുടെ പട്ടികയിൽ കുതിരാൻ തുരങ്കങ്ങളും കണ്ണിചേർക്കപ്പെട്ടാൽ അതിശയപ്പെടേണ്ടതില്ല. അഴിമതിയുടെ, അനാസ്ഥയുടെ ‘കീർത്തി’സ്തംഭമായി കുതിരാൻ തുരങ്കവും മണ്ണുത്തി – വടക്കുഞ്ചേരി ദേശീയപാതയും!

ദുർബ്ബലമാക്കപ്പെട്ട കുതിരാൻ മല

ബൂമർ എന്ന ആത്യാധുനിക യന്ത്രമുപയോഗിച്ച് പാറപൊടിയാക്കി തുരന്നെടുക്കുകയെന്നതായിരുന്നു പദ്ധതി. ഇതിനെ പക്ഷേ അട്ടിമറിച്ച് അത്യുഗ്ര സ്ഫോടനങ്ങൾ നടത്തി പാറ നീക്കം ചെയ്താണ് തുരങ്കങ്ങൾ നിർമ്മിച്ചത്. നിരന്തര സ്ഫോടനങ്ങൾ കുതിരാൻ മലയുടെ അസ്ഥിവാരത്തെ പൂർണ്ണമായും തകിടംമറിച്ചു. മലയെ പാടേ ദുർബ്ബലമാക്കി. മണ്ണിടിച്ചിലുകളുടെ പ്രഭവകേന്ദ്രമാക്കി. മലയെ ഏതു നിമിഷത്തിലും തെന്നിമാറുന്ന ദുർബ്ബലമായവസ്ഥയിലേക്ക് തള്ളിയിട്ടു. കുതിരാൻ മലയുടെ ആവാസവ്യവസ്ഥ തന്നെ അവതാളത്തിലാക്കപ്പെട്ടു. ഉപകരാറെടുത്ത തുരങ്ക നിർമ്മാണ കമ്പനി ഖനനം ചെയ്തതെടുത്ത പാറ വിറ്റ് കോടികൾ വാരിക്കൂട്ടിയത്രെ. പക്ഷേ തങ്ങൾക്കിനിയും കരാർ പ്രകാരം 200 കോടിയിലധികം മുഖ്യക്കരാർ കമ്പനിയിൽ നിന്ന്കിട്ടാനുണ്ടെന്നാണ് ഉപക്കരാർ കമ്പനി പറയുന്നത്. അതേസമയം കരാറിന് വിരുദ്ധമായി ഖനനം ചെയ്തെടുത്ത പാറ വിറ്റ് കോടികൾ വാരിക്കൂട്ടിയതിന്റെ കണക്ക് പറയുന്നില്ല. ഇതൊന്നും പക്ഷേ അവരോടാരും ചോദിക്കുന്നുമില്ല!

നിർമ്മാണ കരാറിലെ പിശകുകൾ, കരാർ ലംഘനങ്ങൾ, നിർമ്മാണത്തിലെ പാകപ്പിഴകൾ. ഇവയെല്ലാം കാണേണ്ടവരും ചോദിക്കേണ്ടവരും ചൂണ്ടി കാണിക്കേണ്ടവരും തിരുത്തിക്കേണ്ടവരും ദേശീയ പാതാ അഥോറിറ്റിയാണ്. അവരത് പക്ഷേ കണ്ടില്ലെന്നു നടിച്ചു. കൂട്ടുനിന്നു. ഫണ്ടിൽ കയ്യിട്ടുവാരി. ഭൂമി വിട്ടുകൊടുത്ത വർക്കും കിടപ്പാടങ്ങൾ നഷ്ടപ്പെട്ടവർക്കും അനുവദിക്കപ്പെട്ട നഷ്ടപരിഹാര തുകയിൽ നിന്ന് നിശ്ചിത ഓഹരി കൈക്കലാക്കി. ഇതെല്ലാം ചൂണ്ടികാണിക്കാൻ ദേശീയ പാതാ അഥോറിറ്റിയുടെ ഉദ്യോഗസ്ഥവൃന്ദത്തിൽ ഇവിടെ മറ്റൊരു വിസിൽ ബ്ലോവർ സത്യേന്ദ്ര ദുബെയില്ലാതെ പോയി!


ആരാണ് സത്യേന്ദ്ര ദുബെ ?

ദേശീയപാതാ നിർമ്മാണത്തിലെ അഴിമതികള്‍ അക്കമിട്ടുനിരത്തി പ്രധാനമന്ത്രി കാര്യാലയത്തിന് (വാജ്‌പേയി) കത്തെഴുതിയ നാഷണല്‍ ഹൈവേ അഥോറിറ്റി എഞ്ചിനീയറായിരുന്നു സത്യേന്ദ്ര ദുബെ. 2003 നവംബര്‍ 23 യു.പിയിലെ ഗയയിൽ വെച്ച് ദുബെ കൊലചെയ്യപ്പെട്ടു. ഐഐടി എഞ്ചിനീയറിങ്ങ് ബിരുദധാരിയായ സത്യേന്ദ്ര ദൂബെയുടെ കൊലപാതകത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ തന്നെ സഹപ്രവർത്തകരും ദേശീയപാത നിർമ്മാണ കരാറുകാരുമായിരുന്നു. തന്റെ പേര് രഹസ്യമാക്കി വെക്കണമെന്ന പ്രത്യേക അഭ്യർത്ഥനയോടെയായിരുന്നു പ്രധാനമന്ത്രിക്കുള്ള കത്ത്. അഭ്യർത്ഥനക്ക് വിരുദ്ധമായി പക്ഷേ പേര് രഹസ്യമാക്കിവെക്കപ്പെട്ടില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍ നിന്ന് ദുബെയുടെ പേര് ചോർന്നു. അഴിമതിക്കാരായ സഹപ്രവർത്തകരുടെയും നാല് കരാറുകാരുടെയും പേരുകള്‍ കത്തില്‍ ഇടംപിടിച്ചിരുന്നു. ഇതാണ് ദുബെയുടെ കൊലപാതകത്തിന് വഴിവെച്ചത്. കൊലപാതകത്തെകുറിച്ച് സിബിഐ അന്വേഷണം പക്ഷേ യഥാർത്ഥ കുറ്റക്കാര്‍ നിയമത്തിന്റെ മുന്നിലെത്തപ്പെട്ടില്ലെന്ന് മാത്രം!

അഴിമതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരില്‍ രക്തസാക്ഷിയായ സത്യേന്ദ്ര ദുബെയെ വിസ്മരിക്കാന്‍ അദ്ദേഹത്തിന്റെ ഐഐടി സതീർഥ്യരും അഭ്യുദയകാംക്ഷികളും തയ്യാറായില്ലെന്നത് ശ്രദ്ധേയമായി. മരണാനന്തര ബഹുമതിയായി സർവീസ് എക്‌സലൻസി അവാർഡ് നല്കിമ ദുബെയെ അഖിലേന്ത്യ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ ആദരിച്ചു. യുകെയിലെ ഇന്റക്‌സ് ഓണ്‍ സെൻസർഷിപ് മാഗസിന്റെ ഇന്റക്‌സ് വിസില്‍ ബ്ലോവര്‍ അവാർഡ്, ഇന്റർനാഷണല്‍ ട്രാൻസ്‌പെറൻസി (International Transparency) എന്ന സംഘടയുടെ ആനുവല്‍ ഇന്റഗ്രിറ്റി അവാർഡും മരണാനന്തര ബഹുമതിയായി തേടിയെത്തിയെന്നതും സത്യേന്ദ്ര ദുബെയെ അനശ്വരനാക്കുന്നു.

Latest News

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി ഇടപെടുന്നു, വിവരങ്ങള്‍ തേടി ഹൈക്കോടതിയില്‍ /Enforcement Directorate is intervening in the gold robbery in Sabarimala.

ഇത് വികസനത്തിന്റെ വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | massive win in the Bihar assembly election 2025 Prime Minister Narendra Modi

ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

പുരുഷ ഈഗോയും ഗാർഹിക പീഡനക്കേസും: ഇൻഫ്ലുവൻസർ ദമ്പതികൾക്കിടയിൽ സംഭവിച്ചത് എന്ത്? വീഡിയോ കാണാം

ചെന്നൈയിൽ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകർന്നുവീണു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies