കുവൈറ്റ്: പ്രവാസി ക്വാട്ട ബില്ലിന് കുവൈറ്റ് അംഗീകാരം നല്കി. ഇതനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി കുവൈറ്റില്‍ അനുവദിക്കുകയുള്ളു. കുവൈറ്റിലെ വിദേശ ജനസംഖ്യയില്‍ ഏറ്റവും അധികം ഇന്ത്യക്കാരാണ്. 14.5 ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. കുവൈറ്റില്‍ ക്വാട്ടാ സമ്പ്രദായം വരുന്നതോടെ എട്ടുലക്ഷത്തോളം പേര്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും.
ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളൂ. രാജ്യത്തെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്ന പുതിയ നിയമമാണ് പ്രവാസി ക്വാട്ട ബില്ല്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 15 ശതമാനത്തിന് താഴെയായിരിക്കണം പ്രവാസികള്‍ എന്നാണ് പുതിയ കരട് ബില്ലില്‍ പറയുന്നത്.
നിലവില്‍ കുവൈറ്റില്‍ ജനസംഖ്യ 43 ലക്ഷമാണ്. ഇതില്‍ 13 ലക്ഷം സ്വദേശികളും 30 ലക്ഷം വിദേശികളുമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രവാസികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.